
വല്ലാത്ത മാസ‌്‌മരികതയാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക്. ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകനും അറിയാതെ ഉരുവിട്ടുപോകും ആ സംഭാഷണങ്ങള്‍. പലതുണ്ട് മലയാളി ആവര്‍ത്തിച്ചുപറഞ്ഞ മോഹന്‍ലാല്‍ ഡയലോഗുകള്‍. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഓര്‍ക്കാന്‍ അവയില്‍ ചിലത്.
ശംഭോ മഹാദേവ - ആറാം തമ്പുരാന്‍
നീ പോ മോനെ ദിനേശാ - നരസിഹം
അവന്‍ കൊല്ലാന്‍ ശ്രമിക്കും; ഞാന്‍ ചാവാതിരിക്കാനും- താഴ്വാരം
സവാരിഗിരിഗിരി - രാവണപ്രഭു
സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ് ബാദുഷ ഖാന്‍.ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട് ??? സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും മുന്‍പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വരിപുണര്‍ന്നു. പിന്നെ സിരകളില്‍ സംഗീതത്തിന്റെ ഭാംഗുമായി കാലമൊരുപാട്. ഒടുവിലൊരു നാള്‍ ഗുരുവിന്റെ ഖബറിങ്കല്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു. ഒരിക്കലും തീരാത്ത യാത്ര. സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തേ ഹേ... - ആറാം തമ്പുരാന്‍
സാഗര്‍ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ; ജാക്കി എന്ന ശത്രുവിനെ അറിയില്ല - സാഗര്‍ ഏലിയാസ് ജാക്കി
ബെസ്റ്റ് കണ്ണാ ബെസ്റ്റ് - ചന്ദ്രോത്സവം
ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും സണ്ണി എന്ന യുവാവ് താര എന്ന യുവതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയിരിക്കും- സുഖമോ ദേവി
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും- രാജാവിന്റെ മകന്‍
ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ...? - തൂവാനത്തുമ്പികള്‍
നെട്ടൂരാനോടാണോടാ നിന്റെ കളി - ലാല്‍ സലാം
സ്ട്രോങ്ങല്ലേ- താണ്ഡവം
നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്- നാട്ടുരാജാവ്
മൈ ഡിസ്‌റ്റര്‍ബന്‍സ് വില്‍ ബി യുവര്‍ ബ്‌ളസിംഗ്‌സ് - റോക്ക് ആന്‍ഡ് റോള്‍
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ