ദിലീപ് അമ്മയക്ക് പുറത്തു തന്നെ:- മോഹന്‍ലാല്‍ തത്സമയം Live Blog
അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
താന്‍ പറയുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണമെന്ന് പറയാനാകില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്തേ അത് മുന്നോട്ട് കൊണ്ടുപോകാനാകൂ.
25 വര്‍ഷമായുള്ള ബൈലോ മാറ്റണം. പുതിയ തസ്കികകള്‍ കൊണ്ടുവരാം. അതില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാം. ഡബ്ലുസിസി അംഗങ്ങള്‍ അമ്മയിലുള്ളവരാണ്. അവര്‍ക്ക് മത്സരിക്കാം. ആരും തടഞ്ഞിട്ടില്ല.
പാര്‍വ്വതിയെ തടഞ്ഞു എന്ന് പറയുമ്പോള്‍ അവര്‍ ജനറല്‍ ബോഡിയില്‍ ഉന്നയിക്കണമായിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. മഞ്ഞ് ഉരുകേണ്ടതല്ല, ഉരുക്കേണ്ടതാണെന്നും മോഹന്‍ലാല്‍.
ദിലീപ് തെറ്റുകാരനല്ലെന്ന് കണ്ട് തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണ്. സത്യം തെളിയണമെന്നതാണ് പ്രാര്‍ഥന.
അമ്മ സംഘടനയുടെ ഒരു പരിപാടിയില്‍ അവതരിപ്പിച്ച സ്ക്രിപ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അമ്മയിലെ സ്ത്രീകള്‍ തന്നെ തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ് അത്. അത് ബ്ലാക്ക് ഹ്യൂമര്‍ ആണെന്നും മോഹന്‍ലാല്‍.
പുരുഷമേധാവിത്വം എല്ലായിടത്തുമുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അത് തനിക്കറിയില്ല.
പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സംഘടനയ്ക്ക് ഉള്ളില്‍ പറയണമായിരുന്നു. അല്ലാതെ പുറത്ത് വന്ന് അവിടെ പറയാന്‍ പറ്റിയില്ലെന്ന് പറയുന്നത് ശരിയല്ല.
സംഘടയ്ക്ക് ഉള്ളില്‍ ആധിപത്യം ഉണ്ടെന്ന് പറയുന്നതിനോട് യോചിക്കുന്നില്ല.
ദിലീപ് വിഷയത്തില്‍ അമ്മ രണ്ടായി പിളരുന്ന അവസ്ഥയുണ്ടായി.
ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞിട്ടില്ല.
ആര്‍ക്കും അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാനാവില്ല. ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെ.
താന്‍ വരുന്നില്ലെന്ന് ദിലീപ് സംഘടനയെ അറിയിച്ച് കഴിഞ്ഞു. ഇനി എന്ത് ചെയ്യാമെന്ന് ആലോചിക്കേണ്ടതുണ്ട്
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റായിപ്പോയി.