ഇനി പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്

By Web DeskFirst Published Jul 9, 2018, 11:42 AM IST
Highlights

ഇപ്പോഴിതാ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പേര് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ്

മോഹൻലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പേര് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ്. അരുണ്‍ ഗോപിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പൂജ, അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. 23ന് ചിത്രീകരണം ആരംഭിക്കും. പീറ്റര്‍ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ. അഭിനന്ദ് രാമാനുജൻ ക്യാമറ ചലിപ്പിക്കുമ്പോള്‍ വിവേക് ഹര്‍‌ഷൻ ചിത്രസംയോജനം നിര്‍വഹിക്കും. പ്രണവ് മോഹൻലാല്‍ ആദ്യമായി നായകനായ ആദി വൻ ഹിറ്റായിരുന്നു.


 

 

click me!