
'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ 'ഡീയസ് ഈറെ' റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇന്ന് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മോഹൻലാൽ ഈ സിനിമയിൽ കാമിയോ റോളിൽ എത്തുന്നുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രധാന കാര്യം. പ്രണവും സംവിധായകൻ രാഹുൽ സദാശിവനും നിർമ്മാതാവായ രാമചന്ദ്ര ചക്രവർത്തിയുമടക്കം തങ്ങളുടെ സോഷ്യൽ മീഡിയ ഡി.പി ആക്കിയിരിക്കുന്ന ചിത്രങ്ങളെ മുൻനിർത്തിയാണ് ഇപ്പോൾ ഇത്തരമൊരു ചർച്ച രൂപപ്പെട്ടിരിക്കുന്നത്.
ചുവപ്പും കറുപ്പും ഷെയ്ഡിലുള്ള തങ്ങളുടെ ചിത്രങ്ങളാണ് എല്ലാവരും സമൂഹ മാധ്യമങ്ങളിൽ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ മോഹൻലാലും ഇതേ ഷെയ്ഡിലുള്ള തന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ പങ്കുവെക്കുകയുണ്ടായി. മോഹൻലാൽ സിനിമയിൽ കാമിയോ റോളിൽ എത്താനുമുള്ള സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത് എന്നാണ് കമന്റ് ബോക്സിൽ നിരവധി പേർ കമന്റ് ചെയ്യുന്നത്. സിനിമയുടെ ട്രെയ്‌ലറും മോഹൻലാൽ ഇന്ന് പങ്കുവെച്ചിരുന്നു. കൂടാതെ ഡീയസ് ഈറെ എന്ന ഹാഷ് ടാഗിൽ സംവിധായകൻ ചില ചിത്രങ്ങളും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. എന്തായാലും മോഹൻലാലിന്റെ ഒരു അപ്രതീക്ഷിത എൻട്രിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം.
'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.ചിത്രത്തിൻ്റെ ആദ്യ ട്രെയ്‌ലറിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. സെൻസറിങ് പൂർത്തിയായപ്പോൾ A സർട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’, മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണെന്ന പ്രതീതിയാണ് ആദ്യം പുറത്ത് വന്ന ടീസറും, പിന്നാലെ വന്ന ട്രെയ്‌ലറും സമ്മാനിച്ചത്.
ഇത് കൂടാതെ ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഒരു ഗാനവും അടുത്തിടെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടൈറ്റിലോടെയുള്ള ഗാനമാണ് പുറത്ത് വന്നത്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.
ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഇ ഫോർ എക്സ്പെരിമെന്റസ് ആണ്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം യുഎസ്എയിൽ എത്തിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ