ജോഷ് ഡിമാറോ ആണ് പുതിയ മേധാവി. നിലവിൽ ഇദ്ദേഹം ഡിസ്നി അമ്യുസ്മെന്റ് പാർക്കുകളുടെ ചുമതല വഹിക്കുകയാണ്.
ന്യൂയോര്‍ക്ക്: ഹോളിവുഡിലെ ഏറ്റവും വലിയ പ്രെഡക്ഷന്‍ കമ്പനികളില്‍ ഒന്നായ വാൾട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം. സിഇഒ ബോബ് ഐഗർ സ്ഥാനം ഒഴിയുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബോബിന്റെ പടിയിറക്കം. ജോഷ് ഡിമാറോ ആണ് പുതിയ മേധാവി. നിലവിൽ ഇദ്ദേഹം ഡിസ്നി അമ്യുസ്മെന്റ് പാർക്കുകളുടെ ചുമതല വഹിക്കുകയാണ്. അബുദാബിയിൽ പുതിയ തീം പാർക്ക് നിർമിക്കാനും ഒരുങ്ങുകയാണ് ഡിസ്‌നി.
2026 മാർച്ച് 18ന് ആകും ജോഷ് ഡിമാറോ ഡിസ്നിയുടെ അധികാരമേല്‍ക്കുക. കഴിഞ്ഞ 28 വർഷമായി വാൾട്ട് ഡിസ്നി കമ്പനിയുടെ ജീവനക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ കോർപ്പറേറ്റ് പ്രൊഫൈൽ അനുസരിച്ച് ഇതുവരെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 12 തീം പാർക്കുകളും 57 റിസോർട്ട് ഹോട്ടലുകളും കൂടാതെ അബുദാബിയിൽ വരാനിരിക്കുന്ന ലാൻഡ്മാർക്ക് ഡിസ്നി തീം പാർക്കുമുള്ള ഡിസ്നി പാർക്കുകളുടെ മേൽനോട്ടം ജോഷ് നടത്തിയിരുന്നു.


