ഇതാ, ലാല്‍ജോസിന്റെ പുതിയ നായിക; ചാക്കോച്ചനൊപ്പം 'തട്ടുംപുറത്ത് അച്യുതനി'ലെ ആദ്യ വീഡിയോ ഗാനം

Published : Dec 04, 2018, 06:58 PM IST
ഇതാ, ലാല്‍ജോസിന്റെ പുതിയ നായിക; ചാക്കോച്ചനൊപ്പം 'തട്ടുംപുറത്ത് അച്യുതനി'ലെ ആദ്യ വീഡിയോ ഗാനം

Synopsis

എം സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍.  

ഒട്ടേറെ പുതുമുഖ നായികമാരെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. സംവൃത സുനിലും നമിതാ പ്രമോദും ആന്‍ അഗസ്റ്റിനുമൊക്കെ അക്കൂട്ടത്തില്‍പ്പെടും. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'തട്ടുംപുറത്ത് അച്യുതനി'ലും ഒരു പുതിയ നായികയെ അവതരിപ്പിക്കുകയാണ് ലാല്‍ജോസ്. നര്‍ത്തകി കൂടിയായ ശ്രവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ.

ചിത്രത്തിലെ 'മുത്തുമണി രാധേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ദീപാങ്കുരനാണ്. പാടിയിരിക്കുന്നത് വിജേഷ് ഗോപാല്‍. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, സുധീഷ്, ജോണി ആന്റണി, അനില്‍ മുരളി, ഇര്‍ഷാദ്, ബിന്ദു പണിക്കര്‍, സേതുലക്ഷ്മി എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്