ദേശീയ ചലച്ചിത്ര അവാര്‍ഡ്: സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം

By Web DeskFirst Published Apr 6, 2017, 2:49 AM IST
Highlights

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മറാത്തി സിനിമ കാസവ് ആണ് മികച്ച സിനിമ. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി. പുലിമുരുകന്‍, ജനതാഗാരേജ്, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം മോഹന്‍ലാലിന് ലഭിച്ചു. പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

അവാര്‍ഡുകള്‍

മികച്ച സിനിമ: കാസവ് (മറാത്തി)

മികച്ച നടന്‍: അക്ഷയ്കുമാര്‍ (രുസ്തം)

മികച്ച നടി: സുരഭി (മിന്നാമിനുങ്ങ്)

മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്കാരം (പുലിമുരുകന്‍, ജനതാ ഗാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)

മികച്ച മലയാളം സിനിമ: മഹേഷിന്‍റെ പ്രതികാരം

തിരക്കഥ : ശ്യാം പുഷ്കരന്‍- മഹേഷിന്‍റെ പ്രതികാരം

മികച്ച സഹനടി: സൈറ വസിം

ബാലതാരം: ആദിഷ് പ്രവീണ്‍- കുഞ്ഞു ദൈവം

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം: ഉത്തര്‍പ്രദേശ്

മികച്ച ഹ്രസ്വചിത്രം: അബ

മികച്ച ഡോക്യുമെന്ററി: ചെമ്പൈ

മികച്ച ശബ്ദ സംവിധാനം: ജയദേവന്‍- കാട് പൂക്കുന്ന നേരം

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്

ഫീച്ചര്‍ ഫിലിം: കസര്‍

ആക്ഷന്‍ ഡയറക്ടര്‍: പീറ്റര്‍ ഹെയ്ന്‍- പുലിമുരുകന്‍

സംഗീത സംവിധാനം: ബാബു പത്ഭനാഭ

 

click me!