
ചെന്നൈ: നയൻതാര ചിത്രം ഡോറയ്ക്ക് എ സർട്ടിഫിക്കേറ്റ്. സെൻസർ ബോർഡിനെതിരെ ആഞ്ഞടിച്ച് നയൻതാരയുടെ സുഹൃത്തും സംവിധായകനുമായ വിഗ്നേഷ് ശിവൻ രംഗത്തെത്തി. മായ എന്ന സൂപ്പർ ഹിറ്റിന് ശേഷം കോളീവുഡ് പ്രേക്ഷകർ ആകാംക്ഷയോടെകാത്തിരിക്കുന്ന നയൻസ് ചിതമാണ് ഡോറ.
മായയ്ക്ക് സമാനമായി ഹൊറർ ത്രില്ലർ ഇനത്തിൽ പ്പെടുന്ന ചിത്രം തന്നെയാണ് ഡോറയും. വൻ ബോക്സ്ഓഫീസ് പ്രതീക്ഷയുമായി ചിത്രത്തിന്റെ റിലീസിനൊരുങ്ങിയിരിക്കുന്ന നിർമ്മാതാക്കളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ് എ സർട്ടിഫിക്കറ്റ് ഹൊറര്‍ രംഗങ്ങളുടെ ബാഹുല്യത്തെ തുടര്‍ന്നാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നാണ് സെൻസർ ബോർഡിന്‍റെ വിശദീകരണം.
ഏതായാലും അവധി ക്കാലത്ത് പുറത്തിറങ്ങുന്ന ചിത്രം കുട്ടികൾക്ക് കാണാനാകില്ല എന്നത് നിർമ്മാതാക്ൾക്ക് വലിയ തിരിച്ചടിയാണ്,,ഇതിനിടെ സെൻസർബോർഡിന്‍റെ നടപടിക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും നയൻതാരയുടെ സുഹൃത്തുമായ വിഗ്നേഷ് ശിവൻ ട്വീറ്റ് ചെയ്തു.
ചില ചിത്രങ്ങള്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് സമ്മാനമായി നല്‍കുന്ന സെന്‍സര്‍ ബോര്‍ഡ് മറ്റ് ചില സിനിമകളോട് വിവേചനം കാട്ടുന്നുവെന്നാണ് വിഗ്നേഷിന്റെ ആരോപണം. ഓരോ ദിവസം സെന്‍സര്‍ ബോര്‍ഡിനോടുള്ള ഇഷ്ടം ഇരട്ടിക്കുന്നുവെന്നും വിഗ്നേഷ് പരിഹസിക്കുന്ന മാര്‍ച്ച് 31നാണ് ഡോറയുടെ റിലീസ്.
ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ഡോറയില്‍ നയന്‍താരയെ കൂടാതെ തമ്പി രാമയ്യ, ഹരീഷ് ഉത്തമന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ