ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചാല്‍ നയന്‍താര പറയും "നോ"

Published : Dec 16, 2017, 11:09 AM ISTUpdated : Oct 05, 2018, 01:13 AM IST
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചാല്‍ നയന്‍താര പറയും "നോ"

Synopsis

ദില്ലി: തമിഴകത്തെ താരറാണിയാണ് നയന്‍താര. തമിഴകത്തെ നയന്‍താരയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ചിമ്പുവും പ്രഭുദേവയുമായുളള പ്രണയ തകര്‍ച്ചയ്ക്കുശേഷം സിനിമയില്‍നിന്നും ചെറിയൊരു ഇടവേളയെടുത്ത നയന്‍താരയുടെ പിന്നത്തെ വരവ് ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടായിരുന്നു. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രമായിരുന്നു നയന്‍സിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ആ ചിത്രത്തിനുശേഷം വിഘ്‌നേശുമായി നയന്‍സ് പ്രണയത്തിലാവുകയും ചെയ്തു. 

തമിഴ് സിനിമയില്‍ നയന്‍താരയ്ക്ക് ഇന്ന് തന്‍റെതായ ഇടമുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തമിഴ് മക്കള്‍ നയന്‍താരയെ വിളിക്കുന്നത്. നയന്‍സിന്‍റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന് ഈ പേര് ചാര്‍ത്തിക്കൊടുത്തത്. ഒരു നടിക്ക് ആരാധകര്‍ സൂപ്പര്‍ സ്റ്റാര്‍ പദവി നല്‍കുന്നത് വളരെ വിരളമാണ്. എന്നാല്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കുമ്പോള്‍ നയന്‍താരയുടെ പ്രതികരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍.

പുതിയ ചിത്രമായ വേലൈക്കാരന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയന്‍ നയന്‍താരയെക്കുറിച്ച് സംസാരിച്ചത്. 'സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നയന്‍താരയുടെ വ്യക്തിത്വത്തെ ഒട്ടും മാറ്റിയിട്ടില്ല. ഷൂട്ടിങ് സെറ്റില്‍ നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് ആരെങ്കിലും വിളിച്ചാല്‍ അങ്ങനെ വിളിക്കരുത് എന്നാണ് പറയുക. ജോലിക്കാര്യത്തില്‍ കൃത്യനിഷ്ഠയും ആത്മാര്‍ത്ഥയും കാണിക്കുന്ന നടിയാണ്. നയന്‍താരയെ ഇന്ന് കാണുന്ന ഇടത്ത് എത്തിച്ചതും അവര്‍ക്കായി ഒരു മാര്‍ക്കറ്റ് ഉണ്ടായതും അതിനാലാണ്'.

'നല്ല സിനിമകള്‍ ചെയ്യുന്നു എന്ന് മാത്രമല്ല ഒരു കഥാപാത്രത്തെ എത്രയും നന്നായി ചെയ്യാമോ അത്രയും നന്നായി നയന്‍താര ചെയ്യും. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഷൂട്ടിങ് സെറ്റില്‍ വളരെ ഫ്രണ്ട്‌ലിയായിട്ടാണ് നയന്‍താര പെരുമാറുളളത്. നയന്‍താര ചിരിച്ചു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ വേലൈക്കാരന്‍ ഷൂട്ടിങ് സമയത്ത് കൂടെയുണ്ടായിരുന്നു സഹതാരങ്ങളോട് നയന്‍താരയെ ചിരിപ്പിക്കരുതെന്ന് ഞാന്‍ പറയുമായിരുന്നു. 

നയന്‍താരയുടെ ചിരി മൂലം ഒരു ഷോട്ട് 3 മണിക്കൂറോളം എടുത്താണ് ചിത്രീകരിച്ചത്' ശിവകാര്‍ത്തികേയന്‍ പറഞ്ഞു.  ഡിസംബര്‍ 22 നാണ് വേലൈക്കാരന്‍ പുറത്തിറങ്ങുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഫഹദ് ഫാസില്‍, പ്രകാശ് രാജ്, സ്‌നേഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ് യേശുദാസിന്‍റെ ക്രിസ്‍മസ് ​ഗാനം; ആസ്വാദകപ്രീതി നേടി 'ഈ രാത്രിയില്‍'
കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്