മിന്നാരത്തില്‍ ബാലതാരമായി അഭിനയിച്ച നേഹ ധുപിയ വിവാഹിതയായി

By Web DeskFirst Published May 10, 2018, 3:28 PM IST
Highlights

മിന്നാരത്തില്‍ ബാലതാരമായി അഭിനയിച്ച നേഹ ധുപിയ വിവാഹിതയായി

ബോളിവുഡ് നടി നേഹ ധുപിയ വിവാഹിതയായി. മോഡല്‍ അങ്കത് ബേഡിയാണ് വരന്‍. വിവാഹിതരായ കാര്യം നേഹ ധുപിയ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം, ഇന്ന് ഞാന്‍ എന്റെ അടുത്ത സുഹൃത്തിനെ വിവാഹം ചെയ്‍തു- നേഹ അറിയിച്ചു.


സിഖ് ആചാരപ്രകാരം ദില്ലിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. മോഹന്‍ലാല്‍ നായകനായ മിന്നാരത്തിലൂടെ ബാലതാരമായാണ് നേഹ ധുപിയ വെള്ളിത്തിരയിലെത്തുന്നത്. തുമാരി സുലുവിലാണ് നേഹ ധുപിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

click me!