'കൊച്ചുണ്ണി'ക്കൊപ്പം ഒന്‍പത് സിനിമകള്‍; പുതിയ റിലീസുകള്‍

Published : Oct 12, 2018, 10:17 PM ISTUpdated : Oct 12, 2018, 10:25 PM IST
'കൊച്ചുണ്ണി'ക്കൊപ്പം ഒന്‍പത് സിനിമകള്‍; പുതിയ റിലീസുകള്‍

Synopsis

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാളി ഈയാഴ്ച തീയേറ്ററുകളിലെത്തിയത് 'കൊച്ചുണ്ണി' കൂടാതെ ഒന്‍പത് സിനിമകളാണ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ നിവിന്‍ പോളി-മോഹന്‍ലാല്‍ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഹൈപ്പ് കാരണം ഈ വാരത്തിലെ മറ്റ് റിലീസുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാളി ഈയാഴ്ച തീയേറ്ററുകളിലെത്തിയത് 'കൊച്ചുണ്ണി' കൂടാതെ ഒന്‍പത് സിനിമകളാണ്.

നോണ്‍സെന്‍സ്

ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ട് പ്രമേയമാക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം എന്നാണ് അണിയറക്കാര്‍ നോണ്‍സെന്‍സിനെ വിശേഷിപ്പിക്കുന്നത്. നവാഗതനായ എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. റിനോഷ് ജോര്‍ജ്ജ് ആണ് നായകന്‍. കലാഭവന്‍ ഷാജോണ്‍, ശ്രുതി രാമചന്ദ്രന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ശബ്ദം

കളിമണ്ണില്‍ കുടം നിര്‍മ്മിക്കുന്ന കുംഭാരന്മാരുടെ കഷ്ടജീവിതം പ്രമേയമാക്കുന്ന ചിത്രം. സംവിധാനം പി കെ ശ്രീകുമാര്‍. നിര്‍മ്മാണം ജയന്ത് മാമ്മന്‍.

യു ടേണ്‍

സാമന്ത അക്കിനേനി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ത്രില്ലര്‍ ചിത്രം. ഈ വര്‍ഷത്തെ കാത്തിരിപ്പുള്ള ചിത്രങ്ങളില്‍ ഒന്നുമായിരുന്നു ഇത്. കേരളത്തിന് പുറത്ത് കഴിഞ്ഞ മാസം റിലീസ് ചെയ്യപ്പെട്ട ചിത്രം ഇവിടെ എത്തുന്നത് ഈ വാരമാണ്. പവന്‍ കുമാറാണ് സംവിധാനം. ഭൂമിക ചാവ്‌ലയും നരെയ്‌നുമൊക്കെ മറ്റ് കഥാപാത്രങ്ങളായി ഉണ്ട്.

 

അരവിന്ദ സമേത

ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ കാത്തിരുന്ന തെലുങ്ക് ആക്ഷന്‍ ചിത്രം. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക പൂജ ഹെഗ്‌ഡേ ആണ്. പ്രീ-റിലീസ് ബിസിനസ് വഴി തന്നെ ചിത്രം 91 കോടി നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

ഹെലികോപ്റ്റര്‍ ഈല

പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം. ഈല റെയ്തുര്‍ക്കര്‍ എന്നാണ് കജോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. റിധി സെന്‍, ടോട റോയ് ചൗധരി, നേഹ ധൂപിയ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

തുംബാദ്

ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും സൊനാക്ഷി സിന്‍ഹയുമൊക്കെ പ്രശംസിച്ച ചിത്രം. രാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു പീരീഡ് ഫാന്റസി ഹൊറര്‍ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആനന്ദ് ഗാന്ധി ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. സോഹും ഷായാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

ജലേബി

പുഷ്പ്ദീപ് ഭരദ്വാജ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം. റിയ ചക്രവര്‍ത്തി, വരുണ്‍ മിത്ര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ഫസ്റ്റ് മാന്‍

ചന്ദ്രനില്‍ കാല് കുത്തിയ ആദ്യ മനുഷ്യന്‍- നീല്‍ ആംസ്‌ട്രോങ്ങിന്റെ ജീവിതം പറയുന്ന ചിത്രം. മികച്ച സംവിധായകനുള്ള 2016ലെ ഓസ്‌കര്‍ നേടിയ (ലാ ലാ ലാന്‍ഡ്) ഡാമിയന്‍ ചസെലാണ് സംവിധാനം. റയാന്‍ ഗോസ്ലിംഗ് ആണ് ആംസ്‌ട്രോങ്ങ് ആവുന്നത്.

 

എ സ്റ്റാര്‍ ഈസ് ബോണ്‍

ബ്രാഡ്‌ലി കൂപ്പര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ ചിത്രം. സംവിധായകന്‍ തന്നെയാണ് നായകനും. ലേഡി ഗാഗയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി