കരിനീല കണ്ണുള്ള പെണ്ണ്.. പ്രേക്ഷകര്‍ കാത്തിരുന്ന ജോസഫിലെ ഗാനമെത്തി

Published : Nov 22, 2018, 02:46 PM ISTUpdated : Nov 22, 2018, 02:47 PM IST
കരിനീല കണ്ണുള്ള പെണ്ണ്.. പ്രേക്ഷകര്‍ കാത്തിരുന്ന ജോസഫിലെ ഗാനമെത്തി

Synopsis

മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ജോസഫിലെ പ്രക്ഷകര്‍  കാത്തിരുന്ന ഗാനമെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്നത്. 


മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ജോസഫിലെ പ്രക്ഷകര്‍  കാത്തിരുന്ന ഗാനമെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്നത്. രഞ്ജിന്‍ രാജ് ഈണം നല്‍കിയ  ഗാനം കാര്‍ത്തിക്, അഖില ആനന്ദ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

ബി കെ ഹരിനാരായണനാണ് രചന. ഷാഹി കബീര്‍ രചന നിര്‍വഹിച്ചിരിക്കുന്ന  ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. 'മാന്‍ വിത്ത് സ്‌കെയര്‍'  എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തിയത്.  അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ചിത്രം നിര്‍മിച്ചത്. 

ജോജു  അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രമായ ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പുതുമയാര്‍ന്ന കുറ്റാന്വേഷണ കഥയാണ് ജോസഫ്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്