
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം അള്ള് രാമേന്ദ്രനിലെ പ്രണയഗാനം പുറത്തിറങ്ങി. അപർണ ബാലമുരളിയും കൃഷ്ണശങ്കറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാന്റെ ഈണത്തിൽ അദീഫ് മുഹമ്മദ് പാടിയിരിക്കുന്നു. 2019 ലെ ആദ്യ ചാക്കോച്ചൻ ചിത്രം കൂടിയാണ് അള്ള് രാമേന്ദ്രൻ.
അപർണ ബാലമുരളി, ധർമ്മജൻ ബോൾഗാട്ടി, ചാന്ദ്നി ശ്രീധരൻ, ഹരീഷ് കണാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. കോമഡി ത്രില്ലറായിട്ടാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ബിലഹരി കെ രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.