ക്രിസ്മസ് കളറാക്കാൻ നിവിൻ പോളി; അഖിൽ സത്യന്റെ 'സർവ്വം മായ' റിലീസ് തിയതി എത്തി

Published : Nov 19, 2025, 05:49 PM IST
Sarvam Maya

Synopsis

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'സർവ്വം മായ' ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. ഫാന്റസി ഹൊറർ കോമഡി വിഭാഗത്തിലുള്ള ചിത്രത്തിൽ അജു വർഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ലയാളികളുടെ പ്രിയങ്കരനായ യുവതാരം നിവിൻ പോളിയും 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയടി നേടിയ സംവിധായകൻ അഖിൽ സത്യനും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾക്ക് ഇരട്ടി മധുരമാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം സർവ്വം മായയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രം ക്രിസ്മസ് ദിനമായ ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

അടുത്തിടെ പുറത്തിറങ്ങിയ സർവ്വംമായയുടെ ഒഫീഷ്യൽ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ആരാധകരുടെ ആവേശം വാനോളമുയർന്നിരിക്കുകയാണ്. പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രൂപത്തിലാണ് നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്ന സൂചന ടീസർ നൽകിയിരുന്നു. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വംമായ'ക്കുണ്ട്. സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന അഖിൽ സത്യന്റെ സംവിധാനത്തിൽ, ഈ ഹിറ്റ് കോമ്പിനേഷൻ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഗൗരവമുള്ള ഭാവത്തിൽ നിന്നും ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്റെ വേഷപ്പകർച്ചകൾ ടീസറിൽ കണ്ടവർക്കെല്ലാം ആകാംഷ അടക്കാനാകുന്നുണ്ടായിരുന്നില്ല. ഗ്രാമീണ പശ്ചാത്തലത്തിൽ, സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരന്റെ ഈണം, ശരൺ വേലായുധന്റെ ക്യാമറക്കണ്ണുകൾ, അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച സാങ്കേതിക പ്രവർത്തകരുടെ ഈ സാന്നിധ്യം 'സർവം മായ'യെ ക്രിസ്മസ് റിലീസുകളിൽ മുൻനിരയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷ. ഫാന്റസിയുടെ മായക്കാഴ്ചകളും, നർമ്മത്തിന്റെ മനോഹര നിമിഷങ്ങളും ഒരുമിക്കുന്ന 'സർവ്വംമായ' ഈ ക്രിസ്മസ് അവധിക്കാലത്ത് കുടുംബസമേതം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും.

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി; 'വ്യക്തിപരമായി ഇടപെട്ടാണ് ചില സിനിമകൾക്ക് അനുമതി വാങ്ങിയെടുത്തത്'