മരുന്നിനെതിരെയുള്ള നിലപാട്, കമല്‍ഹാസന് എതിരെ പരാതി

By Web DeskFirst Published Oct 21, 2017, 2:42 PM IST
Highlights

തമിഴ്‍നാട്ടില്‍ ഡെങ്കിപ്പനിക്കുള്ള മരുന്നിനെതിരെ നിലപാട് എടുത്തതിന് കമല്‍ഹാസന് എതിരെ കേസ്.  ജി ദേവരാജന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി കൊടുത്തത്.

മലയാളത്തില്‍ കിരിയാത്ത, നിലവേപ്പ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന നിലവേമ്പ് എന്ന സസ്യമുപയോഗിച്ചുള്ള കഷായം ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുള്ള ഔഷധമായി നല്‍കിയിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഇത് വിതരണം ചെയ്‍തിരുന്നു. എന്നാല്‍ ഇത് രോഗത്തിന് ഫലപ്രദമല്ലെന്നും വന്ധ്യതയ്‍ക്ക് കാരണമാകുമെന്നും അഭിപ്രായമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കമല്‍ഹാസന്‍ മരുന്നിനെതിരെ രംഗത്ത് എത്തിയിരുന്നു. നിലവേമ്പ് കുടിനീര്‍ വിതരണം ചെയ്യരുതെന്ന് തന്റെ ഫാന്‍സിനോട് ആവശ്യപ്പെടുകയായിരുന്നു. കമല്‍ഹാസന്റെ അഭിപ്രായത്തിന് എതിരെ നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്‍തു. എന്നാല്‍ താന്‍ മരുന്നിനെയല്ല, യോഗ്യതയില്ലാത്തവര്‍ അത് വിതരണം ചെയ്യുന്നതിനെയാണ് എതിര്‍ത്തതെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

click me!