താരരാജാവിന്റെ ഒടിയന്‍ ചിത്രീകരണം ആരംഭിച്ചു: ലൊക്കേഷന്‍ കാഴ്‌ച്ചകള്‍

Web Desk |  
Published : Aug 28, 2017, 04:44 PM ISTUpdated : Oct 05, 2018, 04:07 AM IST
താരരാജാവിന്റെ ഒടിയന്‍ ചിത്രീകരണം ആരംഭിച്ചു: ലൊക്കേഷന്‍ കാഴ്‌ച്ചകള്‍

Synopsis

മോഹന്‍ലാല്‍ നായകനായ ഒടിയന്‍റെ വാര്‍ത്തകള്‍ എന്നും  പ്രേക്ഷകര്‍ക്ക് ആവേശമാണ്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ്‌ ചിത്രമെന്ന്‌ വിശേഷിപ്പിക്കുന്ന ഈ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം വാരണാസിയിലും ബനാറസിലുമായി തുടങ്ങി. ആരാധകര്‍ക്കായി ലൊക്കേഷില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്‌ ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്‌. ട്വിറ്ററിലൂടെയാണ്‌ ചിത്രങ്ങള്‍ പങ്കുവച്ചത്‌.

 

 

ദേശീയ അവാര്‍ഡ്‌ ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്‌ണന്‍ ആണ്‌ ചിത്രത്തിന്‍റെ തിരക്കഥ. മഞ്‌ജു വാര്യരാണ്‌ നായിക വേഷത്തിലെത്തുന്നത്‌. ബോളിവുഡില്‍ നിന്നും സൂപ്പര്‍ താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്‌. പുലിമുരുകന്‌ ശേഷം പീറ്റര്‍ ഹെയ്‌ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്‌. ചിത്രത്തില്‍ പ്രകാശ് രാജും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

മൂന്നു ഘട്ടങ്ങളിലായി ചിത്രീകരിക്കുന്ന ഈ സിനിമയ്‌ക്കു വേണ്ടി തേങ്കുറശ്ശി ഗ്രാമത്തിന്‌ പാലക്കാട്‌ കൂറ്റന്‍ സെറ്റ്‌ ഒരുക്കിയിരിക്കുകയാണ്‌. പ്രശാന്ത്‌ മാധവ്‌ ആണ്‌ കലാസംവിധാനം ചെയ്യുന്നത്‌. 2018 മാര്‍ച്ച്‌ 30 ചിത്രം തിയേറ്ററുകളില്‍ എത്തും.

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്‌ നിര്‍മ്മാണം. വിഎഫ്‌എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്‍റസി ത്രില്ലറായാണ്‌ ചിത്രം ഒരുക്കുന്നത്‌. കേരളത്തില്‍ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന മാന്ത്രികരും അഭ്യാസികളുമായ ഒടിയന്മാരിലെ അവസാന ഒടിയന്‍റെ 60 കൊല്ലത്തെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ വിവിധ പ്രായങ്ങളിലുള്ള വേഷങ്ങള്‍ ചെയ്യും. മോഹന്‍ലാലിന്‍റെ ചെറുപ്പത്തിലുള്ള രൂപവുമായി ഇറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  35 കോടിയോളം മുതല്‍മുടക്കിയാണ്‌ ചിത്രം ഒരുക്കുന്നത്‌.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയേറ്ററുകളിൽ