'ലൂക്ക'യ്ക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് 'മിണ്ടിയും, പറഞ്ഞും'. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.

ലൂക്കക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് 'മിണ്ടിയും, പറഞ്ഞും'. ക്രിസ്മസ് റിലീസായി ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ്‌ മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ്. ‎ ‎

Add Asianetnews as a Preferred SourcegooglePreferred

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന‌ നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും, കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തീയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്... ‎

‎ടൊവീനോ തോമസിന്റെ ഹിറ്റ് ചിത്രമായ ലൂക്ക ഒരുക്കിയ സംവിധായകനും രചയിതാവും സംഗീതസംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്നൊരു കൗതുകം കൂടി ഈ ചിത്രത്തിനു ഉണ്ട്.