
മോഹൻലാല്‍ നായകനായ ഒടിയൻ തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. അതേസമയം ഒടിയൻ പ്രമേയമായി ഒരു ഷോര്‍ട് ഫിലിമും ഒരുങ്ങുകയാണ്. രക്കന്‍മായ എന്ന ഷോര്‍ട്ട് ഫിലിം ഉടൻ റിലീസ് ചെയ്യും.
സുരേഷ് മാങ്കുറിശ്ശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് കൃഷ്ണ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാജിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാങ്കുറിശ്ശിയെന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം.