സായ് പ്രിയൻ സംവിധാനം ചെയ്ത 'ഡാർക്ക് എന്റ്' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യൂ ഷോ കോഴിക്കോട് നടന്നു. യുവതലമുറയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിൽ കാർത്തിക് പ്രസാദും ധ്വനി ലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങൾ.

കോഴിക്കോട്: പ്രിക്സ് പ്രൊഡക്ഷൻസിൻ്റെ നിർമ്മാണത്തിൽ സായ് പ്രിയൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ഡാർക്ക് എന്റ്' പ്രിവ്യൂ ഷോ കോഴിക്കോട് ക്രൗൺ തീയറ്ററിൽ വെച്ച് നടന്നു. യുവതലമുറയുടെ ജീവിതത്തെ ആസ്പദമാക്കിയ ഈ ചിത്രം, കാണാനെത്തിയ സിനിമാപ്രവർത്തകരും പ്രേക്ഷകരും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ചിത്രം ഉടൻതന്നെ യൂട്യൂബിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

നിരവധി ഷോര്‍ട്ട് ഫിലിമുകളിലും ടെലിവിഷൻ പരമ്പരകളിലും നിറസാന്നിധ്യമായ കാർത്തിക് പ്രസാദും, നടി ധ്വനി ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജി, റിനു ദൂടു, നന്ദന അജിത്, ശ്രീനിവാസ്, ജിനീഷ്, ജിഗേഷ്, ജോമിൻ വി ജിയോ, അനൂപ് അശോകൻ, ഹരി, ഖുശ്‌ബു എന്നിവരാണ് മറ്റ് സഹതാരങ്ങൾ. ഡുഡു ദേവസ്സിയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഹരി വയനാട് എക്സിക്യുട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിതിൻ ഭഗതാണ്. സൽമാൻ സിറാജാണ് എഡിറ്റർ. ബി.ജി.എം. സായ് ബാലനും കളറിംഗ് ഹരി ജി. നായരുമാണ് നിർവഹിച്ചിരിക്കുന്നത്. വൽസൻ മാത്യു (സ്റ്റിൽ), മിഥുൻ പ്രസാദ് (കാസ്റ്റിംഗ്), റഷീദ് അഹമ്മദ് (മേക്കപ്പ്), വേലു (ആർട്ട്), സുജിത് (പ്രൊഡക്ഷൻ കണ്ട്രോളർ), റിനു (കോസ്‌റ്റ്യൂം) എന്നിവരും അണിയറയിൽ പ്രവർത്തിച്ചു. ചിത്രത്തിൻ്റെ യൂട്യൂബ് റിലീസിനായുള്ള തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

YouTube video player