
അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിന്റെ ട്രെയിലര്‍ മോഹൻലാല്‍ പുറത്തുവിട്ടു.
നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു... നിങ്ങൾക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക് എന്നാണ് ട്രെയിലര്‍ പുറത്തുവിട്ടുകൊണ്ട് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. സുജിത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടയിരുന്നു. സാധാരണക്കാരായ ഓട്ടോറിക്ഷ ഡ്രൈവര്‍മായിരുന്നു ടീസറിലുണ്ടായിരുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam