തിയറ്ററിനകത്തെ ചളിയന്‍മാരേ നിങ്ങള്‍ക്കായി ഇതാ ഒരു ഭാഷാ പണ്ഡിതന്‍

Published : Sep 14, 2017, 04:05 PM ISTUpdated : Oct 04, 2018, 11:31 PM IST
തിയറ്ററിനകത്തെ ചളിയന്‍മാരേ നിങ്ങള്‍ക്കായി ഇതാ ഒരു  ഭാഷാ പണ്ഡിതന്‍

Synopsis

വെളിച്ചമണഞ്ഞാൽ തിയറ്ററിനകം കൂവി വെളിപ്പിക്കുന്നവ​രേ, ചളിയന്‍മാരേ നിങ്ങൾക്ക്​ സ്വന്തമായി ഇനി ഒരു പേരുണ്ടാകും. നിങ്ങൾക്ക്​ മാത്രമല്ല തിയറ്ററിനകത്തെ ശല്യക്കാർക്കൊക്കെ പ്രത്യേകം പേരുകൾ റെഡിയാണ്​. ഇതിനായി സിനിമാ തിയറ്ററിനകത്തെ ശല്യക്കാരുടെ നിഘണ്ടു തന്നെ ഫേസ്​ബുക്കിൽ തയാറായിക്കഴിഞ്ഞു. നിറഞ്ഞുനിൽക്കുന്ന സിനിമാ തിയറ്റർ സമൂഹത്തി​ന്‍റെ ഒരു പരിഛേദമാണ്​. ഏതെല്ലാം പ്രകൃതക്കാരും സ്വഭാവമുള്ളവരും സമൂഹത്തിൽ ഉണ്ടോ അതി​ന്‍റെയെല്ലാം പതിപ്പുകൾ ആ നാലു ചുവരുകൾക്കിടയിൽ കാണാനാകും. വെളിച്ചമണയുന്നതോടെയായിരിക്കും പലരുടെയും തനിസ്വരൂപം പുറത്തിറങ്ങുക. കൂവി വിളിക്കുന്നവർ, തെറികള്‍ വിളിച്ചു കൂവുന്നവര്‍ മുതൽ അങ്ങനെ വിവിധ തരക്കാരാണവർ. 

സിനിമാ തിയറ്ററിലെ ‘ശല്യക്കാരെ’ ന്യൂജെൻ രീതിയിലും ഭാഷയിലും പരിചയപ്പെടുത്തുകയാണ്​ ഈ ഫേസ്​ബുക്ക്​ പേജ്​. ഇതിനായി ഇവർ തയാറാക്കിയ നിഘണ്ടു കൗതുകവും യാഥാർഥ്യവും ഉൾചേരുന്നതാണ്​. പുറത്തുകേൾക്കുന്ന അർഥമാകില്ല പല വാക്കുകൾക്കും ഈ തിയറ്റർ നിഘണ്ടുവിൽ കാണുക. ഓറിയോൺ ചമ്പടിയിൽ ഒരുക്കിയ ടെക്​നിക്കൽ റീസൺസ്​ എന്ന ഫേസ്​ബുക്ക്​ പേജിലാണ്​ കൗതുക നിഘണ്ടു ഒരുക്കിയിരിക്കുന്നത്. 

ബോറൻ എന്നാൽ ഈ  നിഘണ്ടുവിൽ തിയറ്ററിലിരുന്ന്​ ഫോൺ തെളിച്ചുവെച്ച്​ പിറകിലിരിക്കുന്നവരുടെ കണ്ണ്​ മഞ്ഞളിപ്പിക്കുന്നവനാണ്​. അറുബോറൻ എന്ന്​ തിയറ്റർ ഭാഷയിൽ പറഞ്ഞാൽ ഹൊറർ സിനിമക്ക്​ കേറിയിട്ട്​ പേടിച്ച്​ നിക്കറിൽ മുള്ളുന്ന ഘട്ടം വരെ എത്തു​മ്പോള്‍ 40 വർഷം പഴക്കമുള്ള അലമ്പ്​ കോമഡി ഉച്ചത്തിൽ പറഞ്ഞ്​ മറ്റുള്ളവർക്ക്​ ശല്യമുണ്ടാക്കുന്നവനാണ്​.

കൊച്ചി മൈത്രി അഡ്വടൈസിങ്​ കമ്പനിയിലെ സീനിയർ ആർട്​ ഡയറക്​ടർ ആണ്​ നിഘണ്ടു തയാറാക്കിയ ‘തിയറ്റർ ഭാഷാ പണ്ഡിതൻ’ ആയ ഓറിയോൺ സോയ. ആർ.എൽ.വി കോളജ്​ ഓഫ്​ മ്യൂസിക്​ ആന്‍റേ​ ഫൈനാർട്​സിൽ നിന്നാണ്​ ബിരുദപഠനം പൂർത്തിയാക്കിയത്

തീയേറ്ററിലിരുന്ന് ഫോൺ തെളിച്ചു വച്ച് പിറകിലിരിക്കുന്നവരുടെ കണ്ണ് മഞ്ഞളിപ്പിക്കുന്നവന്‍

ഹൊറര്‍ സിനിമയ്ക്ക് കേറിയിട്ട് പേടിച്ച് നിക്കറില്‍ മുളളുന്ന ഘട്ടം വരെ എത്തുമ്പോള്‍ നാല്‍പ്പത് വര്‍ഷം പഴക്കമുളള അലമ്പ് കോമഡി ഉച്ചത്തില്‍ പറഞ്ഞ് മറ്റുളളവര്‍ക്ക് ശല്യമുണ്ടാക്കുന്നവന്‍. 

മേല്‍പറഞ്ഞ അറുബോറന്‍ ഹൊറര്‍ പടം കണ്ട് കഴിഞ്ഞ് പുറത്തിറങ്ങി "പടം പോര, ഒട്ടും പേടിയായില്ല എന്നും പറയുന്നുത്.

സൈലന്‍സ് മുഖ്യമായും വരുന്ന സിനിമയുടെ ഇടയില്‍ 'കറുമുറെ കറുമുറെ' ശബ്ദത്തില്‍ പോപ്കോൺ തിന്നു വെറുപ്പിക്കുന്നവന്‍ താമസിച്ചേ വരൂ. ആളുകളെ ചവിട്ടി മെതിച്ച് കടന്നുപോകും. 

സിനിമ രസം പിടിച്ചു വരുമ്പോ സീറ്റിന്‍റെ പിന്നില്‍ ചവിട്ടും.കൃത്യമായ ഇടവേളകളില്‍ ഇത് സംഭവിക്കും. 

നാട്ടാരുടെ വെറുപ്പ് മൊത്തമായി കിട്ടി തീയേറ്ററില്‍ത്തന്നെ ശവമാകാന്‍ സര്‍വ്വഥാ യോഗ്യതയുളളവന്‍. 

: നല്ല സീനുകളും മറ്റും വരുമ്പോള്‍ ഇതൊക്കെ എന്ത്, എന്ന ജല്പനങ്ങള്‍, കമന്‍റുകള്‍. 

തീയറ്ററില്‍ കിടന്നുറങ്ങി കൂര്‍ക്കം വലിച്ച് മറ്റുളളവരെ ശല്യപ്പെടുത്തുന്നവര്‍. 

പടം തുടങ്ങിയ ശേഷം കയറി മൊബൈല്‍ ഫ്ലാഷ് കൊണ്ട് സീറ്റ് കണ്ടെത്തുന്നവന്‍

അശ്ലീലമില്ലാത്ത സീനുകളില്‍ പോലും അശ്ലീലം കണ്ടെത്തി അലമ്പ് കമന്‍റടിക്കുന്നവന്‍

സുഹൃത്തുക്കളോട് സിനിമയുടെ ഇടക്ക് അനാവശ്യ സിനിമാവിജ്ഞാനം വിളമ്പുന്നവന്‍. 

R Rated ഹൊറര്‍ സിനിമയ്ക്ക് പോലും കരയുന്ന കൊച്ചുകുട്ടികളെയും കൊണ്ട് തീയേറ്ററില്‍ വരുന്നവര്‍.

പ്രധാന സീനുകളില്‍ മാത്രം പിറകിലിരുന്നു കുശുകുശുക്കുന്നവന്‍. 

ക്ലൈമാക്സ് എന്താകുമെന്ന് നേരത്തേ അറിഞ്ഞ ശേഷം വെളിപ്പെടുത്തുന്നവന്‍.

ഫോൺ സൈലന്‍റില്‍ പോലും ഇടാതെ കാള്‍ വരുമ്പോള്‍ ഒച്ചത്തില്‍ സംസാരിക്കുന്നവന്‍(സംസാരം തിയേറ്ററിന്‍റെ പുറത്തു കേള്‍ക്കും)

ഒരു താല്‍പ്പര്യവുമില്ലാതെ കൂടെ വന്നവര്‍ക്ക് താല്‍പ്പര്യമുണ്ടാകാന്‍ സിനിമയിലുടനീളം അതേപ്പറ്റി ലെക്ചര്‍ കൊടുക്കുന്നവന്‍. 

സിനിമ തീരും മുമ്പ് തിടുക്കപ്പെട്ട് ഇറങ്ങിയോടുകയും, വാതില്‍ക്കല്‍ പോയി നിന്ന് ബാക്കി കൂടി കാണാന്‍ വാ പൊളിച്ചു നില്‍ക്കുകയും ചെയ്യുന്നവന്‍. 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ; 3-ാം ഞായറും മികച്ച ബുക്കിം​ഗ്
'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി