മുസ്ലീങ്ങള്‍ പത്മാവത് കാണരുതെന്ന്  ഒവൈസി

Published : Jan 20, 2018, 12:34 PM ISTUpdated : Oct 05, 2018, 12:32 AM IST
മുസ്ലീങ്ങള്‍ പത്മാവത് കാണരുതെന്ന്  ഒവൈസി

Synopsis

ഹൈദരാബാദ്: ഒരു പാട് ആരോപണങ്ങൾക്കു നടുവിലേക്കാണ് പത്മാവത് എത്തുന്നത്. ഇപ്പോഴിതാ മുസ്ലീം സംഘടനകളും പത്മാവതിനെതിരെ രംഗത്തു വന്നിരിക്കുന്നു. എ.ഐ. എം. ഐ.എം പ്രസിഡന്റ് അസാസുദ്ദീൻ ഒവൈസിയാണ് സിനിമക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.

പത്മാവത് സിനിമ വെറും അസംബന്ധം ആണെന്നും മുസ്ലീംങ്ങൾ ഈ സിനിമ കാണരുതെന്നും ഒവൈസി പറഞ്ഞു.ഹൈദ്രബാദിൽ നിന്നുമുള്ള എം.പി കൂടിയാണ് ഒവൈസി. മുസ്ലീം സമുദായം രജപുത്ര രിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്. വാറങ്കലിൽ സംസാരിക്കുകയായിരുന്നു എംപി.

ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നത് രണ്ടര മണിക്കൂർ സിനിമ കണ്ടു നശിപ്പിക്കാനല്ല. മുസ്ലീങ്ങൾ ഈ സിനിമ കണ്ടു സമയം കളയരുതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ചപ്പോൾ പ്രധാനമന്ത്രി ആരോടും ആലോചിച്ചില്ല. പക്ഷെ ഈ സിനിമ കാണാൻ 12 അംഗ സമിതിയെ നിയോഗിച്ചു. ഇത് അനീതിയാണെന്നും ഒവൈസി പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഞ്ചാം വാരം ലീഡര്‍മാര്‍ 4; പുതിയ പ്രഖ്യാപനവുമായി ബിഗ് ബോസ്
അഞ്ചാം ആഴ്ച; എൽദോ, താഷി, ആസിഫ്, ​ഗൗതം എന്നിവർ നോമിനേഷനിൽ, ഒപ്പം ഇവരും