
സോഷ്യൽ മീഡിയയെ വിമർശിച്ച് നടി പാർവ്വതി. യുവാക്കളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ലെന്ന് പാർവ്വതി പറഞ്ഞു. എറണാകുളം സെന്റ് തെരാസാസ് കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പാർവ്വതി.
പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത കാലമാണെന്ന് പാർവ്വതി പറയുന്നു. ഇക്കാലത്ത് ഏറ്റവും ആവശ്യം ജാഗ്രതയാണ്. പുറം ലോകത്ത് നടക്കുന്നതിനെ കുറിച്ച് യുവജനങ്ങൾ ബോധവാന്മാരാകണം. പ്രതികരിക്കണം - പാര്‍വ്വതി പറഞ്ഞു.
എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി ഏർപ്പെടുത്തിയ എംഎൽഎ അവാർഡ് ചടങ്ങിലായിരുന്നു പാർവ്വതിയുടെ പ്രസംഗം. സ്പീക്കർ പി ശ്രീരാകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ