ചന്ദുമോളെ ആശ്വസിപ്പിച്ച് നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Jun 12, 2025, 03:45 PM ISTUpdated : Jun 12, 2025, 04:44 PM IST
patharamattu serial review

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ

ചന്ദുമോളോട് ദേഷ്യം കാണിക്കരുതെന്ന് ദേവയാനിയോട് പറയുകയാണ് നയന. മോൾ എന്ത് തെറ്റ് ചെയ്‌തെന്നും ആദർശേട്ടൻ നിരപരാധി ആണെന്ന് അമ്മയ്ക്ക് ഒരുനാൾ മനസ്സിലാവുമെന്നും നയന അമ്മായിയമ്മയോട് പറഞ്ഞു. ഇതേ കാര്യം ജയനും ദേവയാനിയോട് പറഞ്ഞു . ആദർശിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് സംഭവിക്കില്ലെന്നും ചന്ദുമോളോട് നീ വെറുപ്പ് കാണിക്കരുതെന്നും ജയൻ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .

നവ്യയുടെ മകന്റെ അതായത് ജലജയുടെ കൊച്ചുമകന്റെ നൂലുകെട്ടാണ്. ആ ചടങ്ങിലേക്ക് ചന്ദുമോളെ കൂട്ടി പോകാൻ പറ്റില്ലെന്ന് പറയുകയാണ് ജലജ. ചന്ദുമോൾ വീട്ടിലേയ്ക്ക് വലിഞ്ഞ് കയറി വന്നതാണെന്നും അവളെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ആവില്ലെന്നും ജലജ തീർത്ത് പറഞ്ഞു. എന്നാൽ അത് എതിർക്കുകയാണ് ജയൻ. ദേവയാനിയോട് ജലജയുടെ താളത്തിനൊത്ത് തുള്ളരുതെന്ന് ജയൻ ഉപദേശിച്ചു.

അതേസമയം ചന്ദുമോളോട് ദേവയാനി അമ്മൂമ്മയോട് പോയി മിണ്ടണമെന്ന് പറയുകയാണ് നയന. അമ്മൂമ്മ ദേഷ്യപ്പെടും പക്ഷെ അതൊന്നും കാര്യമാക്കേണ്ടെന്നും അമ്മൂമ്മ പാവമാണെന്നും നയന പറഞ്ഞു. എന്നാൽ എത്രയും പെട്ടന്ന് ഡി എൻ എ ടെസ്റ്റ് റിസൾട്ട് കിട്ടണമെന്ന് കിരണിനോട് പറയുകയാണ് ആദർശ്. താൻ അല്ല കുഞ്ഞിന്റെ അച്ഛനെന്ന് തെളിയിക്കണമെന്നും അഭിയാണെങ്കിൽ അവന്റെ നാടകം പൊളിക്കണമെന്നും ആദർശ് കിരണിനോട് പറഞ്ഞു. അതിനായി കുറച്ച് ദിവസം കൂടി നീ കാത്തിരിക്കണമെന്നും റിസൾട്ട് ഉടനെ ലഭിക്കുമെന്നും കിരൺ ആദർശിന് മറുപടി കൊടുത്തു.

എന്തായാലും അനന്തപുരിയിലെ ചർച്ചാവിഷയം മുഴുവൻ ഇപ്പോൾ ചന്ദുമോളും അവളുടെ അച്ഛനുമാണ്. അഭിയാണ് ചന്ദുമോളുടെ അച്ഛനെന്ന് അനന്തപുരി മുഴുവൻ ഉടൻ അറിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി