'നീ എന്നും എന്റേതായിരിക്കും'; വിവാഹനിശ്ചയ ചിത്രങ്ങളുമായി ശ്രീനിഷും പേളിയും

Published : Jan 17, 2019, 09:09 PM IST
'നീ എന്നും എന്റേതായിരിക്കും'; വിവാഹനിശ്ചയ ചിത്രങ്ങളുമായി ശ്രീനിഷും പേളിയും

Synopsis

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ശ്രീനിഷും പിന്നാലെ പേളിയും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'ഇനി എന്നും നീ എന്റേതായിരിക്കു'മെന്നാണ് ചിത്രങ്ങളിലൊന്നിന് ശ്രീനിഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.  

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മൊട്ടിട്ട പേളി-ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്. ബിഗ് ബോസ് ഹൗസ് വിട്ട് പുറത്തുവന്നപ്പോഴേ തങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നെന്നും വിവാഹജീവിതത്തിലേക്ക് കടക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. ഇന്നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ശ്രീനിഷും പിന്നാലെ പേളിയും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'ഇനി എന്നും നീ എന്റേതായിരിക്കു'മെന്നാണ് ചിത്രങ്ങളിലൊന്നിന് ശ്രീനിഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സ്വര്‍ണ്ണ നിറത്തിലെ കുര്‍ത്തയിലായിരുന്നു ശ്രീനിഷ് ചടങ്ങിനെത്തിയത്. കടും നീല നിറത്തില്‍ എംബ്രോയ്ഡറി വര്‍ക്കുകളുള്ള ഡിസൈനര്‍ വസ്ത്രത്തിലായിരുന്നു പേളി.

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് വലിയ പ്രതികരണങ്ങളാണ് ആരാധകര്‍ നല്‍കുന്നത്. ശ്രീനിഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാഹനിശ്ച ചിത്രത്തിന് ഇതുവരെ മുന്നൂറിലേറെ കമന്റുകളും ആറായിരത്തോളം ലൈക്കുകളുമുണ്ട്. ആശംസകളാണ് എല്ലാം.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും