'സുരേഷേട്ടന് നമ്മുടെ അടുപ്പം ഇഷ്ടമല്ലെന്നത് ഒരു തോന്നലാണോ?' ശ്രീനിഷിനോട് പേളി

Published : Aug 14, 2018, 04:21 PM ISTUpdated : Sep 10, 2018, 02:28 AM IST
'സുരേഷേട്ടന് നമ്മുടെ അടുപ്പം ഇഷ്ടമല്ലെന്നത് ഒരു തോന്നലാണോ?' ശ്രീനിഷിനോട് പേളി

Synopsis

ഒരു പരിധി വരെ അരിസ്റ്റോ സുരേഷ് പറയുന്നത് താന്‍ കേള്‍ക്കുന്നുണ്ടെന്നും പക്ഷേ ശ്രീനിഷിനോട് സംസാരിക്കരുത് എന്നൊക്കെ പറയുന്നത് കടുത്ത അനീതിയായാണ് എനിക്ക് തോന്നുന്നതെന്നും പറയുന്നു പേളി.

പുറംലോകവുമായി ബന്ധമില്ലാതെ നൂറ് ദിനങ്ങള്‍ ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുക എന്നതാണ് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി. ഷോ മുന്നോട്ട് പുരോഗമിക്കവെ ക്യാമറകളുടെ സാന്നിധ്യമൊക്കെ മറന്ന് തങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം മത്സരാര്‍ഥികള്‍ പുറത്തെടുക്കുന്നിടത്താണ് ഷോ രസകരമാകുന്നത്. ഈ ആശയത്തിന്റെ യുഎസ്പിയും അതുതന്നെ. അരിസ്റ്റോ സുരേഷ് തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആവശ്യത്തിലധികം ഇടപെടുന്നതായി പേളി തനിക്ക് അടുപ്പമുള്ള ശ്രീനിഷിനോട് പറഞ്ഞിരുന്നു. അസമയത്ത് പരസ്പരം സംസാരിക്കുന്നത് ശരിയല്ലെന്ന് സുരേഷ് പറഞ്ഞിരുന്നുവെന്ന കാര്യം പേളിയും ശ്രീനിയും മുന്‍പൊരിക്കല്‍ പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ തങ്ങളുടെ അടുപ്പം സുരേഷിന് ഇഷ്ടപ്പെടുന്നില്ലെന്നതും അതിനെതിരേ മറ്റുള്ളവരോടടക്കം സംസാരിക്കുന്നുവെന്നുമുള്ളത് ഒരു തോന്നലാണോ എന്ന് പരസ്പരം സംസാരിക്കുകയാണ് പേളിയും ശ്രീനിഷും.

ഒരു പരിധി വരെ അരിസ്റ്റോ സുരേഷ് പറയുന്നത് താന്‍ കേള്‍ക്കുന്നുണ്ടെന്നും പക്ഷേ ശ്രീനിഷിനോട് സംസാരിക്കരുത് എന്നൊക്കെ പറയുന്നത് കടുത്ത അനീതിയായാണ് എനിക്ക് തോന്നുന്നതെന്നും പറയുന്നു പേളി. പേളിയോട് താന്‍ സംസാരിക്കുന്നത് സുരേഷിന് ഇഷ്ടമാവുന്നില്ലെന്ന് മറ്റുള്ളവരും സുരേഷ് നേരിട്ടും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്നും പറയുന്നു ശ്രീനിഷ് അരവിന്ദ്. 'ഷിയാസിനോട് സുരേഷേട്ടന്‍ എന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്ന് ഷിയാസ് തന്നെ പറഞ്ഞു. എപ്പോഴും പേളിയുടെ പിന്നാലെ ചുറ്റുന്നെന്നൊക്കെയാണ് ഷിയാസിനോട് പറഞ്ഞത്. പക്ഷേ അത് അവന്‍ ഉണ്ടാക്കി പറഞ്ഞതാണോയെന്ന് അറിയില്ല.' ശ്രീനിഷ് പേളിയോട് പറയുന്നു. 

'ശ്രീനിഷുമായുള്ള അടുപ്പം മുന്നോട്ട് കൊണ്ടുപോയാല്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ വെറുക്കുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അതാണ് സംസാരിക്കരുത് എന്നതിനുള്ള കാരണമായി എന്നോട് പറഞ്ഞത്. നിന്നോട് ഒരടുപ്പമുണ്ടെന്ന് സുരേഷേട്ടന് അറിയാമല്ലോ. കാരണം നിന്നോട് എപ്പോഴും സംസാരിക്കുന്നത് കാണുന്നുണ്ട്.' എന്നാല്‍ താനിവിടെ ഉള്ളിടത്തോളം ശ്രീനിഷിനോട് സംസാരിക്കുമെന്നും പേളിയുടെ പ്രതികരണം.

 

എന്നാല്‍ ചിലപ്പോഴൊക്കെ തങ്ങള്‍ പരസ്പരം സംസാരിക്കാതെയിരിക്കുമ്പോള്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് സുരേഷ് അന്വേഷിച്ചിരുന്ന കാര്യവും ഇരുവരും പങ്കുവെക്കുന്നു. ഒരുദിവസം എന്നോട് ചോദിച്ചു, നീയെന്താ പേളി അവിടെയിരുന്നിട്ട് അവളോട് സംസാരിക്കാത്തതെന്ന്. ശ്രീനിഷ് പറയുന്നു. അതേപോലെ ഒരിക്കല്‍ തന്നോടും ചോദിച്ചിട്ടുണ്ടെന്ന് പേളിയും പറയുന്നു. സുരേഷിന് തങ്ങളുടെ അടുപ്പത്തെക്കുറിച്ച് മോശം അഭിപ്രായമാണെന്നും അത് തടയാന്‍ ശ്രമിക്കുകയാണെന്നുമൊക്കെ ഒരു തോന്നല്‍ മാത്രമാണോയെന്ന് ശ്രീനിഷിനോട് ചോദിക്കുന്നു പേളി മാണി.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ