ബിഗ് ബോസ്സില്‍ നാടകീയരംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് ഷിയാസ്

Published : Aug 13, 2018, 11:04 PM ISTUpdated : Sep 10, 2018, 01:42 AM IST
ബിഗ് ബോസ്സില്‍ നാടകീയരംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് ഷിയാസ്

Synopsis

ബിഗ് ബോസ് ഹൌസില്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന് ഷിയാസ്. തനിക്ക് ആരുടെയും സഹതാപം വേണ്ടെന്നും വീട്ടില്‍ പോകണമെന്നു ഷിയാസ് പറഞ്ഞു. ഒടുവില്‍ ഷിയാസ് പൊട്ടിക്കരഞ്ഞതും ബിഗ് ബോസില്‍ നാടകീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി.  

ബിഗ് ബോസ് ഹൌസില്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന് ഷിയാസ്. തനിക്ക് ആരുടെയും സഹതാപം വേണ്ടെന്നും വീട്ടില്‍ പോകണമെന്നു ഷിയാസ് പറഞ്ഞു. ഒടുവില്‍ ഷിയാസ് പൊട്ടിക്കരഞ്ഞതും ബിഗ് ബോസില്‍ നാടകീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി.

ഷിയാസിന്റെ ക്യാപ്റ്റൻസിയെ മറ്റുള്ളവര്‍ വിമര്‍ശിച്ചതും ഷിയാസ് തിരിച്ച് പൊട്ടിത്തെറിച്ചതുമായിരുന്നു ഇന്നത്തെ രംഗങ്ങള്‍ സംഘര്‍ഷഭരിതമാകാൻ കാരണമായത്. ചിക്കൻ കറിയുണ്ടാക്കുന്നതിനെ കുറിച്ചായിരുന്നു ആദ്യം തര്‍ക്കം ഉണ്ടായത്. ഷിയാസിന്റെ മണ്ടൻ തീരുമാനമായിരുന്നുവെന്നായിരുന്നു രഞ്ജിനി പറഞ്ഞ്. എന്നാല്‍ ഷോ ഓഫ് കാണിക്കരുതെന്ന് ഷിയാസ് തിരിച്ചടിച്ചു. പിന്നീട് സംഭവത്തെ കുറിച്ച് അനൂപ് ചന്ദ്രൻ ഷിയാസുമായി സംസാരിച്ചു. അനിയനെ പോലെ കണ്ടാണ് സംസാരിക്കുന്നതെന്നായിരുന്നു അനൂപ് ചന്ദ്രൻ പറഞ്ഞത്. എന്നാല്‍ ആ സ്നേഹം വേണ്ടെന്നായിരുന്നു ഷിയാസിന്റെ മറുപടി. പിന്നീട് ഷിയാസിനെ അനൂപ് ചന്ദ്രൻ കാര്യങ്ങള്‍ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്‍തു.

എന്നാല്‍ പിന്നീടും ഷിയാസ് ക്ഷുഭിതനാകുകയായിരുന്നു. ആരു പറയുന്നതും താൻ താൻ കാര്യമാക്കില്ല. താൻ പുറത്തുപോകാൻ തയ്യാറാണെന്നും ഷിയാസ് പറഞ്ഞു. തര്‍ക്കങ്ങള്‍ക്കിടയിലായിരുന്നു ഷിയാസ് പൊട്ടിക്കരഞ്ഞത്. തനിക്ക് ആരുടെയും സഹതാപം വേണ്ടെന്നും പറഞ്ഞായിരുന്നു ഷിയാസിന്റെ കരച്ചില്‍. രഞ്ജിനി ഒടുവില്‍ ഷിയാസിനെ കെട്ടിപ്പിടിക്കുകയും എല്ലാം മറക്കാനും അഭ്യര്‍ഥിച്ചു. ഗെയ്‍മിന്റെ ഭാഗമായിട്ടാണ് പ്രതികരിച്ചതെന്നും വ്യക്തിപരമായി എടുക്കരുതെന്നുമായിരുന്നു രഞ്ജിനിയുടെ അഭ്യര്‍ഥന.

 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ