ആരാധകര്‍ കാത്തിരുന്ന 'പേളിഷ്' വെബ് സീരിസിലെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി

By Web TeamFirst Published Jan 18, 2019, 7:31 PM IST
Highlights

'പേളിഷ്' എന്ന വെബ് സീരിസിലെ ആദ്യ എപ്പിസോഡാണ് പേളി തന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

ബിഗ് ബോസ് മത്സരത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷും. നൂറു ദിവസം നീണ്ടുനിന്ന മത്സരത്തിനിടയിൽ ഇരുവരും പിരിയാകാനകാത്ത വിധം പ്രണയത്തിലായി. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. ഇപ്പോള്‍ ഇതാ ഇരുവരുടെയും പുതിയ വെബ് സീരിസും പുറത്തിറങ്ങി.

ഇരുവരും ഒരുമിച്ച്  അഭിനയിച്ച 'പേളിഷ്' എന്ന വെബ് സീരിസിലെ ആദ്യ എപ്പിസോഡാണ് പേളി തന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പേളിഷ് സീരിസിലെ ഗാനം നേരത്തെ ഇറങ്ങിയിരുന്നു. പേളിയും ശ്രീനിഷും ഒരുമിച്ച് ഒരു യാത്ര പോകുന്നതും അവിടെയുളള ഇവരുടെ രസകരമായ നിമിഷങ്ങളുമാണ് പേളിഷിന്‍റെ ആദ്യ എപ്പിസോഡിലുള്ളത്. ശരത് ദിവാസാണ് സംവിധാനം.

വീഡിയോ

രണ്ട് മണിക്കൂര്‍ കൊണ്ട് 34,000 പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

'പേളിഷ്-ഫ്‌ലൈ വിത്ത് യൂ’ എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറങ്ങിയത്. പേളിയും ജെസിന്‍ ജോര്‍ജും ചേര്‍ന്നാണ് പേളിഷിലെ ​ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്‍റെ വരികള്‍ എഴുതിരിക്കുന്നത് പേളിയും ശ്രദ്ധാ ഡേവിസും ചേര്‍ന്നാണ്. ജെസിന്‍ ജോര്‍ജ് തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
 

ജനുവരി പതിനേഴിനായിരുന്നു പേളിയുടെയും ശ്രീനിഷിന്‍റെയും വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ശ്രീനിഷും പിന്നാലെ പേളിയും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'ഇനി എന്നും നീ എന്റേതായിരിക്കു'മെന്നാണ് ചിത്രങ്ങളിലൊന്നിന് ശ്രീനിഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സ്വര്‍ണ്ണ നിറത്തിലെ കുര്‍ത്തയിലായിരുന്നു ശ്രീനിഷ് ചടങ്ങിനെത്തിയത്. കടും നീല നിറത്തില്‍ എംബ്രോയ്ഡറി വര്‍ക്കുകളുള്ള ഡിസൈനര്‍ വസ്ത്രത്തിലായിരുന്നു പേളി.

 

click me!