അതിഥി ഒരു സൂത്രശാലിയാണ്, കാരണങ്ങള്‍ തുറന്നുപറഞ്ഞ് രഞ്‍ജിനി ഹരിദാസ്

By Web TeamFirst Published Oct 1, 2018, 8:48 PM IST
Highlights

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിലെ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. സാബുവാണ് ബിഗ് ബോസ് വിജയിയായത്. പക്ഷേ ബിഗ് ബോസ്സിലെ വിശേഷങ്ങള്‍ തുടരുകയാണ്. ബിഗ് ബോസ്സിലെ മത്സരാര്‍ഥികളെ കുറിച്ച് രഞ്‍ജിനി ഹരിദാസ് തുറന്നുപറയുകയാണ്. അതിഥി ഏറ്റവും തന്ത്രശാലിയായ മത്സരാര്‍ഥിയാണെന്നാണ് രഞ്‍ജിനി പറയുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിലെ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. സാബുവാണ് ബിഗ് ബോസ് വിജയിയായത്. പക്ഷേ ബിഗ് ബോസ്സിലെ വിശേഷങ്ങള്‍ തുടരുകയാണ്. ബിഗ് ബോസ്സിലെ മത്സരാര്‍ഥികളെ കുറിച്ച് രഞ്‍ജിനി ഹരിദാസ് തുറന്നുപറയുകയാണ്. അതിഥി ഏറ്റവും തന്ത്രശാലിയായ മത്സരാര്‍ഥിയാണെന്നാണ് രഞ്‍ജിനി പറയുന്നത്.

രഞ്‍ജിനിയുടെ വാക്കുകള്‍

അതിഥി കണ്ണിംഗ് ഗേള്‍

അതിഥി ശരിക്കും ഒരു കണ്ണിംഗ് ആളാണ്. ചില കാര്യങ്ങളില്‍ എനിക്ക് കണ്‍ഫ്യൂഷൻ ഉള്ള കുട്ടിയാണ്. താൻ അനാഥയാണെന്ന് അതിഥി ബിഗ് ബോസിന്റെ തുടക്കത്തില്‍ പറഞ്ഞു. അത് പിന്നീട് പലതവണയും ഉപയോഗിക്കുന്നത് കേട്ടു. അനാഥ എന്നു പറയുന്നത് അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ്. അതിഥിക്ക് അമ്മയുണ്ട്. ഇസ്രായേലില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം അതിഥി ഒരു ബോര്‍ഡിംഗ് സ്‍കൂളില്‍ താമസിച്ചിരുന്നു. അമ്മ ജോലിക്ക് പോയ സമയത്ത്. ആ കാര്‍ഡ് അതിഥി പ്ലേ ചെയ്യാൻ ശ്രമിച്ചുവെന്ന് സംശയമുണ്ട്. കണ്ണിംഗ് ആണെന്ന് പറയുന്നതിന്റെ ഒരു കാര്യം അതാണ്. പിന്നെ സ്വീറ്റ് സിസ്റ്റര്‍ എന്ന ഭാവം. ഒരു വീട്ടിലെ അനിയത്തിക്കുട്ടി എന്ന രീതി. അതും അതിഥി പലയിടത്തും നടത്താൻ ശ്രമിച്ചു. സാബുചേട്ടന്റെയടുത്തും അനൂപേട്ടന്റെയടുത്തും അങ്ങനെ ആകാൻ ശ്രമിച്ചു. പിന്നീട് അത് തിരിച്ചടിക്കുകയും ചെയ്‍തു. 

അര്‍ച്ചനയും ദീപനും ഒരുമിച്ച് നടക്കുമ്പോള്‍ നമുക്ക് അറിയാം അവരുടെ ബന്ധം. പക്ഷേ അവള്‍ അത് പറഞ്ഞു നടക്കുന്നില്ല. ഇപ്പോഴാണ് അവള്‍ ചേട്ടന്‍ എന്നൊക്കെ പറയുന്നത്. അച്ഛന്‍, അമ്മായി, ചേട്ടൻ, മോള് അങ്ങനെ ബന്ധമുണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. ചിലപ്പോള്‍ ഗെയിമിന്റെ ഭാഗമായി ചെയ്‍തതായിരിക്കാം. മലയാളി പ്രേക്ഷകര്‍ക്ക് കുടുംബം എന്നതും ഇഷ്‍ടവുമാണല്ലോ. അത് ഒരു തന്ത്രമായി എടുത്തതും ആയിരിക്കാം.


അഞ്‍ജലി ജയിച്ചിരുന്നെങ്കില്‍ അത് വിപ്ലവമായേനെ

ആരു ജയിക്കണമെന്ന് ലാലേട്ടൻ ചോദിച്ചപ്പോള്‍ അഞ്‍ജലി എന്നാണ് ഞാൻ പറഞ്ഞത്. അഞ്‍ജലി വളരെ വൈകിയാണ് വന്നത്. അപ്പോള്‍ ഞങ്ങള്‍ ഒക്കെ എസ്റ്റാബ്ലിഷ് ആണ്. എല്ലാവരും മുമ്പ് വീട്ടിലിണ്ടായിരുന്നവര്‍ ജയിക്കണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ അഞ്‍ജലിയെയാണ് പറഞ്ഞത്. ആ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാള്‍ വന്നാല്‍ അതൊരു റെവല്യൂഷണറി ആയിരിക്കും. ആ കമ്മ്യൂണിറ്റിയെ ഒരുപാട് പിന്തുണയ്‍ക്കുന്ന ആളാണ് ഞാൻ. അപ്പോള്‍ അഞ്‍ജലി വന്നാല്‍ വലിയൊരു മാറ്റമായിരിക്കും. അവര്‍ക്കും തുല്യമായ ഇടം വേണം. അല്ലെങ്കില്‍ അവരുടെ പോപ്പുലേഷൻ അര്‍ഹിക്കുന്ന രീതിയില്‍ ഇടം വേണം. അവര്‍ നമ്മളെ പോലെ തന്നെയാണ്. അഞ്‍ജലി നല്ല റോള്‍ മോഡലാണ്. പക്ഷേ നമുക്ക് അതിന് അവസരം കിട്ടിയില്ല.

click me!