
മുംബൈ: ബിഗ്ബോസ് മലയാളം ഒന്നാം സീസണ്‍ ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ ഗ്രാന്‍റ് ഫിനാലെയുടെ തലേദിവസം ബിഗ്ബോസ് വീട്ടില്‍ നാടകീയതയ്ക്ക് ഒട്ടും കുറവില്ലായിരുന്നു. ഇന്നലെ ഇതുവരെ ബിഗ്ബോസ് ഹൌസില്‍ നിന്നും പുറത്തുപോയ ശ്രീലക്ഷ്മി, ശ്വേത മേനോന്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ തിരിച്ചെത്തി അവശേഷിക്കുന്ന മത്സരാര്‍ത്ഥികളെ കണ്ടു.
ഇവിടെയാണ് ശ്രീനിഷിനെ വിളിച്ച് മാറ്റിയിരുത്തിയ ശേഷം മുന്‍പ് പുറത്തുപോയ മത്സരാര്‍ത്ഥി മനോജ് വർമ്മ പേളിയുമായുള്ള പ്രണയം സീരിയസാണോ എന്നു ചോദിച്ചു. നമ്മളുടെ അഭിമാനമാണ് വലുതെന്നും സീരിയസല്ലാത്ത ബന്ധമാണെങ്കില്‍ അവസാനിപ്പിക്കുന്നതാണെന്ന തരത്തിലായിരുന്നു മനോജിന്‍റെ സംസാരം. ഡേവിഡും അവർക്കൊപ്പമുണ്ടായിരുന്നു. പേളിയുമായുള്ള പ്രണയം ഗെയിമാണോ എന്ന സംശയമായിരുന്നു മനോജ് പങ്കുവെച്ചത്.
രാത്രിയായതോടെ പേളിയും ശ്രീനിഷും സംസാരിക്കവെ മനോജ് പറഞ്ഞതിനെ കുറിച്ച് ശ്രീനിഷ് പേളിയോട് മനസ് തുറന്നു. എന്നാല്‍ മറുപടി പറയാന്‍ കൂട്ടാക്കാതെ പോയി കിടന്നോ എന്ന് പറഞ്ഞ് പേളി കിടന്നു. ശ്രീനിഷിന് ദേഷ്യം പിടിച്ചു. ഇതിനിടെ ഷിയാസ് തങ്ങളെ കുറിച്ച് മറ്റുള്ളവരോട് പറയുന്നത് ശ്രീനിഷ് കാരണമാണെന്നും പേളി പറഞ്ഞു. തന്നെ കുറിച്ച് നെഗറ്റീവ് പറയുന്നത് ശ്രീനിയാണെന്ന് പേളി പറഞ്ഞു.
ഞാനൊരു മോശം വ്യക്തിയാണെന്നും കൂടെ നില്‍ക്കാന്‍ പറ്റില്ലെങ്കില്‍ പോക്കോളുവെന്നും പേളി പറഞ്ഞു. തനിക്ക് ഇങ്ങനെ ജീവിക്കാനാകില്ലെന്നും പേളി പറഞ്ഞു. എല്ലാവരും തന്നെ കുറിച്ചുള്ള കുറ്റം ശ്രീനിഷിനോട് പറയുകയാണെന്നും തന്നെ എല്ലാവരും പന്തു പോലെ തട്ടിക്കളയുകാണെന്നും പേളി പറഞ്ഞു. ശ്രീനിഷാണ് തന്നെ കെയർ ചെയ്യേണ്ടതെന്നും എന്നാലത് ചെയ്യുന്നില്ലെന്നും പേളി പറഞ്ഞു.
തന്‍റെ ലൈഫ് തുലയ്ക്കരുതെന്നും പേളി പറഞ്ഞു. ഞാന്‍ കാര്യം പറയുക മാത്രമല്ലേ ചെയ്തുള്ളൂവെന്നും തന്നെ ഇത്രയും ദിവസം പറ്റിക്കുകയാണോ എന്ന് ശ്രീനിഷ് ചോദിച്ചു. അതെ, താന്‍ ഗെയിം കളിക്കുകയായിരുന്നുവെന്നും തനിക്ക് കുടുംബം തമാശയാണെന്നും പേളി പരിഹസിച്ചു. അപ്പോള്‍ അവിടെ നിന്നും ശ്രീനിഷ് അവിടെ നിന്നും ഇറങ്ങിപ്പോയി.
പിന്നീട് സാബു പേളിയുടെ അടുത്തെത്തി പേളിയെ ആശ്വസിപ്പിച്ചു. സംസാരിച്ച് പരിഹരിക്കണമെന്ന് സാബു പറഞ്ഞു. തനിക്ക് പേടിയാണെന്ന് പേളി പറഞ്ഞു. പേടിക്കരുതെന്നും പുറത്ത് പോയാല്‍ കുടുംബക്കാരെ കണ്ട് സംസാരിക്കാനുള്ളതാണെന്നും സാബു പറഞ്ഞു. പിന്നീട് സാബു ശ്രീനിഷിനെ തിരികെ വിളിച്ചു കൊണ്ടു വന്നു. രണ്ടു പേരും സോറി പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ