കൊച്ചി മേയറോട് മോശമായി പെരുമാറി;  ജൂ​ഡ് ആന്‍റണി ജോസഫിനെതിരേ കേസ്

Published : Apr 05, 2017, 06:06 AM ISTUpdated : Oct 05, 2018, 02:38 AM IST
കൊച്ചി മേയറോട് മോശമായി പെരുമാറി;  ജൂ​ഡ് ആന്‍റണി ജോസഫിനെതിരേ കേസ്

Synopsis

കൊ​ച്ചി: ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആരോപിച്ചാണ് ജൂ​ഡി​നെ​തി​രേ മേയർ പരാതി നൽകിയത്. മേ​യ​റു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​താ​യി എറണാകുളം സെൻട്രൽ പോ​ലീ​സ് അ​റി​യി​ച്ചിട്ടുണ്ട്.

നി​വി​ൻ പോ​ളി അ​ഭി​ന​യി​ക്കു​ന്ന, കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ഷൂ​ട്ടിം​ഗ് ആവശ്യത്തിന് സുഭാഷ് പാർക്ക് നൽകുമോ എന്നറിയാനാണ് ജൂഡ് മേയറെ കണ്ടത്. എ​ന്നാ​ൽ പാ​ർ​ക്ക് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മേ​യ​ർ. കാലികപ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചിത്രമായതിനാൽ മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ പാ​ർ​ക്ക് ഷൂ​ട്ടിം​ഗി​ന് ന​ൽ​ക​ണ​മെ​ന്ന് മേ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താണ്. എ​ന്നാ​ൽ മേയർ തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

മേ​യ​റെ ജൂ​ഡ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ അ​പ​കീ​ർ​ത്തി​ക​ര​മാ​യി പെ​രു​മാ​റു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും പാർക്ക് ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ദേ​ഷ്യ​പ്പെ​ട്ട് വാ​തി​ൽ അ​ട​യ്ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​നു​മാ​യി അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ പറയുന്നത്. സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​യി ജൂഡ് ഓഫീസിൽ എത്തിയെങ്കിലും മേ​യ​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ബോ​ധി​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ൽ പ്ര​തി​ഫ​ലം മേ​ടി​ക്കാ​തെ​യാ​ണ് നി​വി​ൻ പോ​ളി​യും ജൂ​ഡും പ​ങ്കു​ചേ​രു​ന്ന​ത്. പാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്ത് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ചു. സംവിധായകനെതിരേ മേയർ പരാതിയുമായി രംഗത്തുവന്നതോടെ വിഷയത്തിൽ ഫെഫ്കയും ഇടപെട്ടിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ പണിയൊക്കെ ചെയ്തിട്ടുണ്ട് അച്ചോ..പക്ഷേ മറ്റവന്മാർ പറയും തള്ളെന്ന്'; ചിരി പടർത്തി സുരേഷ് ​ഗോപി
'മമ്മൂക്ക പറഞ്ഞത് ഞാന്‍ വിജയ്‍യോട് ചോദിച്ചു, പ്രതികരണം അങ്ങനെ'; ഷൈന്‍ ടോം ചാക്കോ പറയുന്നു