വേര്‍പിരിഞ്ഞവര്‍ വീണ്ടും ഒന്നിച്ചു; പോപ്പ് ​ഗായകൻ ജസ്റ്റിൻ ബീബർ വിവാഹിതനാകുന്നു

Web Desk |  
Published : Jul 09, 2018, 11:40 AM ISTUpdated : Oct 02, 2018, 06:45 AM IST
വേര്‍പിരിഞ്ഞവര്‍ വീണ്ടും ഒന്നിച്ചു; പോപ്പ് ​ഗായകൻ ജസ്റ്റിൻ ബീബർ വിവാഹിതനാകുന്നു

Synopsis

പോപ്പ് ​ഗായകൻ ജസ്റ്റിൻ ബീബർ വിവാഹിതനാകുന്നു; വധു അമേരിക്കൻ മോഡൽ

ന്യൂയോർക്ക്: യുവാക്കളുടെ ഹരം പോപ്പ് ​ഗായകൻ ജസ്റ്റിൻ ബീബർ  വിവാഹിതനാകുന്നു. ഇരുപത്തൊന്നുകാരിയായ അമേരിക്കൻ മോഡലും ടെലിവിഷൻ അവതാരികയുമായ ഹെയ്ലി ബാൾഡ് വിന്നാണ്  വധു. ഇവർ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016ൽ പ്രണയബന്ധം വേർപിരിഞ്ഞ ഇരുവരും ഈ വർഷം വീണ്ടും ഒന്നിക്കുകയായിരുന്നു. ബഹാമസിലെ യാത്രയിൽവച്ച് ശനിയാഴ്ച്ചയാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. 

ഹോളിവുഡ് നടനും നിർമ്മാതാവുമായ സ്റ്റീഫൻ ബാൾഡ് വിന്നിന്റെ മകളാണ് ഹെയ്ലി. വോ​ഗ്, മാരി ക്ലയർ, സ്പാനിഷ് ​ഗാർപേഴ്സ് ബസാർ തുടങ്ങിയ മാ​ഗസിനുകളുടെ മോഡലായി ഹെയ്ലി എത്തിയിരുന്നു. ഗായികയും നടിയുമായ സലീന ഗോമസുമായി വർഷങ്ങളോളം നീണ്ട പ്രണയത്തിലായിരുന്നു ബീബർ. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്