
ഹൈദരാബാദ്: പ്രഭാസ് വിവാഹം കഴിക്കാത്തതെന്തെന്നും അനുഷ്ക ഷെട്ടിയുമായി താരത്തിന്‍റെ വിവാഹം ഉറപ്പിച്ചെന്ന് വരെ ഗോസിപ്പുകള്‍ കേട്ടു. ഇപ്പോള്‍ ഇതാ പ്രഭാസിന്‍റെ വിവാഹ വാര്‍ത്തയില്‍ ഒരു ട്വിസ്റ്റ്. പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന പ്രഭാസിന്‍റെ വിവാഹ ദിനം അടുത്തെത്തിയെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
വിവാഹത്തിനെ ക്കുറിച്ചും തന്റെ ഭാവി വധുവിനെക്കുറിച്ചും ഒക്ടോബര്‍ 23 ന് തന്‍റെ പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരെ അറിയിക്കുമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം വധുവിന്റേതെന്ന പേരിൽ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭാസിന്റെ താരമൂല്യം കുത്തന ഉയര്‍ന്നു. അതോടെ ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് പ്രഭാസിനു ചുറ്റും വിവാഹാഭ്യര്‍ഥനയുമായി എത്തിയത്.
ബാഹുബലിയ്ക്ക് ശേഷം അനുഷ്കയും പ്രഭാസുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവര്‍ ഉടന്‍ തന്നെ വിവാഹിതാകുമെന്നും കേട്ടു. എന്നാൽ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ഇരുതാരങ്ങളുടെയും വെളിപ്പെടുത്തല്‍.