തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രേം നസീര്‍ അവാര്‍ഡ് രണ്ടുപേര്‍ക്ക്, ശാരദയ്‍ക്കും ടി പി മാധവനും

By Web DekFirst Published Aug 4, 2017, 11:47 AM IST
Highlights

തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രേം നസീറിന്റെ പേരില്‍ ഇത്തവണ രണ്ട് പേര്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ ചിറയിന്‍കീഴ് പൗരാവലിയും ഗ്രാമപഞ്ചായത്തും തീരുമാനിച്ചു. പൗരാവലിയുടെ പുരസ്ക്കാരം നടി ശാരദക്കും പഞ്ചായത്തിന്‍റെ പുരസ്ക്കാരം ടി പി മാധവനും നല്‍കും. ടി പി മാധവന് അവാര്‍ഡ് നല്‍കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പൗരാവലി രംഗത്തെത്തിയതാണ് ഭിന്നതയ്‍ക്ക് ഇടയാക്കിയത്.


ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രേം നസീറിന്‍റെ പേരില്‍ രണ്ട് പേര്‍ക്ക് പു രസ്ക്കാരങ്ങള്‍ . ചിറയിന്‍കീഴ് പൗരാവലി ജേതാവിനെ തീരുമാനിച്ച് പ‌ഞ്ചായത്ത് അവാര്‍ഡ് തുക സമ്മാനിക്കുകയായിരുന്നു പതിവ്. പൗരാവലിയുടെ തീരുമാനം നീണ്ടതോടെ പഞ്ചായത്ത് ടിപി മാധവനെ അവാര്‍ഡിന് തെരഞ്ഞെടുത്തു. ഇതിനിനെതിരെ സിപിഎം നിയന്ത്രണത്തിലുള്ള പൗരാവലി രംഗത്തെത്തി. തര്‍ക്കം മുറുകിയതോടെ രണ്ട് അവാര്‍ഡെന്ന് ധാരണയിലെത്തി. പൗരാവലിയുടെ പ്രേം നസീര്‍ പുരസ്ക്കാരം നടി ശാരദക്ക് ഇതിനുള്ള് 75000 രൂപ പൗരാവലി കണ്ടെത്തും. പ‌ഞ്ചായത്തിന്റെ വക പ്രേം നസീര്‍ പുരസ്ക്കാരം ടിപി മാധവന്. അരലക്ഷ രൂപ പഞ്ചായത്ത് നല്‍കും.

ചിറയിന്‍കീഴ് പഞ്ചായത്ത് ഭരണവും സിപിഎമ്മിനാണ്. ഭിന്നത മുറുകിയതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ടാണ് ഒത്തു തീര്‍പ്പിലെത്തിയത്. തര്‍ക്കങ്ങള്‍ വേദനിപ്പിച്ചുവെന്നും അവാര്‍ഡ് വാങ്ങാന്‍ പോകുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ടി പി മാധവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 15ന് ശാര്‍ക്കര മൈതാനത്ത് ഒരേ വേദിയില്‍ രണ്ട് നസീര്‍ പുരസ്ക്കാരങ്ങളും സമ്മാനിക്കും.

 

 

click me!