നേഹയുമായുള്ള അടുപ്പത്തെ കുറിച്ച് താഷി.
ബിഗ് ബോസിൽ നിന്നും എവിക്ട് ആയതിനു പിന്നാലെ നൽകിയ 'ലൈൻ കട്ട്' അഭിമുഖത്തിൽ നേഹയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുസംസാരിച്ച് താഷി. വളരെ സ്വാഭാവികമായി സംഭവിച്ച് അടുപ്പമാണ് അതെന്നും ഇഷ്ടത്തിലാണെന്ന് ഹൗസിനകത്തുള്ളവർക്ക് പോലും അറിയില്ലായിരുന്നു എന്നും താഷി പറയുന്നു.
''ഞങ്ങൾക്ക് പരസ്പരം ഉള്ളത് ട്രൂ ഫീലിംഗ് ആണ്. എനിക്കവളെ ഇഷ്ടമാണ്. നേഹയുമായി കോമ്പോ പിടിക്കുമെന്ന് പ്ലാൻ ചെയ്ത് പോയതല്ല. പ്ലാൻ ചെയ്ത് പോയിരുന്നെങ്കിൽ ഞാനാണ് ആദ്യം അപ്രോച്ച് ചെയ്യുക. നേഹയാണ് ഇങ്ങോട്ട് അപ്രോച്ച് ചെയ്തത്. ഞാൻ പരമാവധി അവഗണിക്കാനാണ് നോക്കിയത്. ലൗ സ്ട്രാറ്റജിയിൽ പോയാൽ നീ പെടും എന്ന് എന്നോട് എല്ലാവരും പറഞ്ഞിരുന്നു. സ്ട്രാറ്റജിയിൽ പെട്ട് എനിക്ക് കിട്ടിയ പ്ലാറ്റ്ഫോം നശിപ്പിക്കാൻ ഞാനാഗ്രഹിക്കില്ല. ഞങ്ങൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ഇൻഫ്ലുവൻസ് ആകുന്നുണ്ടായിരുന്നു. വളരെ ഓർഗാനിക്കായാണ് ഞങ്ങൾ അടുത്തത്. ഇഷ്ടത്തിലാണെന്ന് ഹൗസിനകത്തുള്ളവർക്ക് പോലും അറിയില്ലായിരുന്നു. നേഹയുടെ മാതാപിതാക്കൾ വന്ന ശേഷം എല്ലാവരും ഷോക്കായി. ലൗ എന്ന ഇമോഷൻ വെച്ച് ഞാൻ ഗെയിം കളിക്കില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പെണ്ണുങ്ങളെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്ന് എനിക്കറിയില്ല. അഞ്ചാറ് വർഷം മുന്നേ എനിക്കറിയാമായിരുന്നു. അതിന് ശേഷം ഞാൻ റിലേഷൻഷിപ്പിലൊന്നും വന്നിട്ടില്ല. എന്നെ ഇഷ്ടപ്പെടുന്നവർ അടുത്ത് വരുമ്പോൾ എങ്ങനെ ട്രീറ്റ് ചെയ്യണമെന്നതിൽ എനിക്കൊരു ചമ്മലുണ്ട്'', താഷ് പറഞ്ഞു.
ഇൻഫ്ളുവൻസർ എന്ന ലേബലിലാണ് നേഹ ബിഗ് ബോസിൽ എത്തിയതെങ്കിൽ ബിഗ് ബോസിനു മുന്നോടിയായി കോമണേഴ്സിനു വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെയാണ് താഷി ഈ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിഗ് ബോസ് വീട്ടിൽ നേഹയും താഷിയും തമ്മിലുള്ള അടുപ്പം പുറത്ത് വലിയ ചർച്ചകൾക്ക് കാരണമായതിനു പിന്നാലെ നേഹയുടെ മാതാപിതാക്കളും ബിഗ് ബോസിലെത്തിയിരുന്നു. താഷിയോടുള്ള നേഹയുടെ അടുപ്പം തങ്ങൾക്ക് ഇഷ്ടമല്ലെന്ന രീതിയിലാണ് മാതാപിതാക്കൾ സംസാരിച്ചത്. താൻ വീട്ടിൽ ചെയ്യരുതെന്ന് പറഞ്ഞ കാര്യം തന്നെ നേഹൃചെയ്തില്ലേ എന്നായിരുന്നു ഉമ്മയുടെ ചോദ്യം. താഷിയെ ഇഷ്ടമാണെന്നും എന്നാൽ ഇക്കാര്യം സ്വന്തം വീട്ടുകാരെ ബോധ്യപ്പെടുത്താനായിരിക്കും തന്റെ ശ്രമമെന്നും നേഹ വ്യക്തമാക്കിയിരുന്നു.














