പൃഥ്വിരാജും 60 പുതുമുഖങ്ങളും; വിപിൻ ദാസ് ചിത്രം 'സന്തോഷ് ട്രോഫി'ക്ക് തുടക്കം

Published : Sep 29, 2025, 06:57 PM ISTUpdated : Sep 30, 2025, 11:11 AM IST
santhosh trophy vipin das

Synopsis

വിപിൻദാസ് സംവിധാനം ചെയ്യുന്ന 'സന്തോഷ് ട്രോഫി' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ 60 പുതുമുഖങ്ങളും അണിനിരക്കുന്നു.

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം 'സന്തോഷ് ട്രോഫി'യുടെ ഷൂട്ടിംഗ് തുടങ്ങി. പ്രശസ്‍ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൈക്കത്തിനടുത്തുള്ള ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്‍താ ക്ഷേത്രത്തിൽ വച്ച് നടന്നു. വാക്കയിൽ വി. കെ..പാർവ്വതി കുഞ്ഞമ്മ,സംവിധായകൻ വിപിൻദാസ്, അശ്വതി ജയകുമാർ, ക്യാമറാമാൻ അരവിന്ദ് പുതുശ്ശേരി, എഡിറ്റർ ജോൺ കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ, സംഗീതസംവിധായകൻ അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ,ഹാരിസ് ദേശം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി, വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ (AITUC) സെക്രട്ടറി. ടി എൻ രമേശൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്.

കൊ -പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ലാപ്പ് അടിച്ചത് അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി. ആർ. ചിത്രത്തിന്റെ തിരക്കഥ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശത്തിൽ നിന്ന് അസോസിയേറ്റ് ഡയറക്ടർ അമിതാഭ് പണിക്കർ ഏറ്റുവാങ്ങി. തുടർന്ന് വാക്കയിൽ ധർമ്മശാസ്താ ക്ഷേത്ര പരിസരങ്ങളിലായി ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന 60 പുതുമുഖങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

തിരുവല്ലയിൽ വച്ച് നടത്തിയ ഓഡീഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് വച്ച് നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. ഇവർക്കൊപ്പം അടുത്ത ഷെഡ്യൂളിൽ പൃഥ്വിരാജും പങ്കുചേരും .സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജ്ജം കൊണ്ടുവരിക എന്നതും "സന്തോഷ് ട്രോഫി"യുടെ ഒരു ലക്ഷ്യമാണ്. ഇതിനായി ഹിറ്റ് ചിത്രങ്ങൾക്കൊപ്പം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുകയാണ്. "ഗുരുവായൂരമ്പലനടയിൽ" എന്ന ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്, ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. യുവതലമുറയിൽ ആവേശം പകരുന്ന ഒരു ചിത്രം തന്നെയായിരിക്കും എന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്. കൊ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്‍ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖില്‍ യശോധരൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്‍ദുൽ ബഷീർ. അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി ആർ,അമിതാഭ് പണിക്കർ. മേക്കപ്പ് സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു.

സൗണ്ട് ഡിസൈനിങ് അരുൺ എസ് മണി. സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്‍ണൻ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ. ലൊക്കേഷൻ മാനേജർ ഹാരിസ് മണ്ണഞ്ചേരി. പി ആർ ഓ മഞ്ജു ഗോപിനാഥ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ. ജി.നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ കെ.സി. ഗോകുലൻ പിലാശ്ശേരി. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. 120 ദിവസങ്ങൾ നീളുന്ന ചിത്രീകരണം ഇടവട്ടത്തും തിരുവല്ലയിലുമായി പൂർത്തീകരിക്കും. അഡ്വെർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ് ഫോർത്ത് മീഡിയ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഇനി രശ്‍മിക മന്ദാനയുടെ മൈസ, ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്
രണ്ട് ബാഹുബലികളും ഒന്നിച്ച് ഇനി ഒടിടിയില്‍ കാണാം