‘സുപ്രിയ ചേച്ചീ, പ്ലീസ് ഒരു റിപ്ലൈ’; ഞെട്ടിച്ച് പൃഥ്വിരാജിന്‍റെ രംഗപ്രവേശം

Published : Nov 22, 2018, 01:04 PM ISTUpdated : Jan 21, 2019, 11:22 AM IST
‘സുപ്രിയ ചേച്ചീ, പ്ലീസ് ഒരു റിപ്ലൈ’; ഞെട്ടിച്ച് പൃഥ്വിരാജിന്‍റെ രംഗപ്രവേശം

Synopsis

ആരാധകന്‍മാരാണ് റിപ്ലൈ ചോദിച്ചതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. പൃഥിയുടെ ആരാധികമാരാണ് സുപ്രിയയോട് ഒരു റിപ്ലൈ തരാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടത്. സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പൃഥ്വിരാജിന്റെയും മകളുടെയും ചിത്രത്തിനു താഴെയായിരുന്നു ആരാധികമാരെത്തി ബഹളം കൂട്ടിയത്

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. ഒരുകാലത്ത് പൃഥ്വിയുടെ കടുകട്ടി ഇംഗ്ലിഷുകള്‍ ട്രോളന്‍മാരുടെ സ്ഥിരം കലാപരിപാടിക്ക് മാറ്റ് കൂട്ടിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഇപ്പോഴും ഇംഗ്ലിഷ് നമ്പരുകള്‍ താരം ഇടാറുണ്ടെങ്കിലും കടുപ്പം കുറച്ചിട്ടുണ്ട്. ഭാര്യയോട് റിപ്ലൈ ചോദിച്ചവര്‍ക്ക് മറുപടി നല്‍കിയാണ് പൃഥ്വി ഇപ്പോള്‍ കയ്യടി നേടുന്നത്.

ആരാധകന്‍മാരാണ് റിപ്ലൈ ചോദിച്ചതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. പൃഥ്വിയുടെ ആരാധികമാരാണ് സുപ്രിയയോട് ഒരു റിപ്ലൈ തരാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടത്. സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പൃഥിരാജിന്റെയും മകളുടെയും ചിത്രത്തിനു താഴെയായിരുന്നു ആരാധികമാരെത്തി ബഹളം കൂട്ടിയത്.

ലേശം കഴിഞ്ഞ് നോക്കിയപ്പോള്‍, ദീ കിടക്കുന്നു പൃഥ്വിയുടെ റിപ്ലൈ. സുപ്രിയ തന്നെ മറുപടി നല്‍കണമോ, ഞാൻ തന്നാൽ മതിയോ എന്നായിരുന്നു താരത്തിന്‍റെ ചോദ്യം. പൃഥ്വിയുടെ മറുപടിയുടം ആഹ്ളാദത്തിലാണ് ആരാധികമാര്‍. നന്ദി പറഞ്ഞ ആരാധികമാര്‍ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് കുറിക്കാനും മറന്നില്ല. പൃഥ്വിയുടെ ആരാധികമാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പൃഥ്വി ക്വീൻസാണ് നന്ദിയും സന്തോഷവും അറിയിച്ച് മറുപടി അറിയിച്ചിട്ടുള്ളത്.

 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി