പൃഥ്വിരാജിന്റെ ലൂസിഫര്‍, പൂജ നടന്നു, ഫോട്ടോകള്‍, വീഡിയോ

Web Desk |  
Published : Mar 22, 2022, 05:46 PM IST
പൃഥ്വിരാജിന്റെ ലൂസിഫര്‍, പൂജ നടന്നു, ഫോട്ടോകള്‍, വീഡിയോ

Synopsis

മോഹൻലാല്‍ നായകനായി ഒരുങ്ങുന്ന സിനിമയുടെ പൂജ നടന്നു

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനായി ഒരുങ്ങുന്ന സിനിമയുടെ പൂജ നടന്നു. 18ന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.


തിരുവനന്തപുരവും മുംബൈയും പ്രധാന ലൊക്കേഷനായിരിക്കും. കുട്ടിക്കാനത്തും ചില ഭാഗങ്ങള്‍ ചിത്രീകരിക്കും. വിവേക് ഒബ്‍റോ‍യ്‍യും ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കും.

നേരത്തെ ഒടിയന്റെ ലൊക്കേഷനിലെത്തി പൃഥ്വിരാജ് മോഹൻലാലിനെ ലൂസിഫറിന്റെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചിരുന്നു. ലൂസിഫർ വളരെ നല്ല സിനിമയായിരിക്കുമെന്ന് മോഹൻലാല്‍‌ പറഞ്ഞിരുന്നു. സിനിമയുടെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാർക്ക് ഇഷ്‍ടപ്പെടുന്ന ഒരു എന്റർടെയ്നർ. എന്റർടെയ്നർ ഉണ്ടാക്കാൻ അത്ര എളുപ്പമല്ല. എല്ലാ രീതിയിലും മികച്ച സിനിമയായിരിക്കും ലൂസിഫർ- മോഹൻലാല്‍‌ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'നിഴൽവേട്ട' വയനാട്ടിൽ ആരംഭിച്ചു
'കേരള സ്റ്റോറി 2' കേരളത്തില്‍ പ്രേക്ഷകര്‍ കാണുന്നുണ്ടോ? 6 ദിവസത്തെ കളക്ഷന്‍