
കണ്ണിറക്കിയിട്ടുള്ള ഒറ്റപാട്ടു കൊണ്ട് ഓണ്‍ലൈന്‍ ലോകത്ത് ആരാധകരെ സൃഷ്‍ടിച്ച താരമാണ് പ്രിയ വാര്യര്‍. പ്രിയ വാര്യരെ അഭിനയിപ്പിക്കാന്‍ അന്യഭാഷ സംവിധായകര്‍ ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നു. ബോളിവുഡില്‍ നിന്ന് പോലും പ്രിയ വാര്യര്‍ക്ക് അവസരം വന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ പിന്തുണയ്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍.
പ്രിയ വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ആദ്യം തന്നെ നിങ്ങൾ ഓരോരുത്തരോടും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാൻ എത്തിയതായിരുന്നു. വൈറലായി മാറിയ 'കണ്ണിറുക്കലിന്റെയും' 'ഗൺ കിസ്സിന്റെയും' മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്‍പോട്ടിൽ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകൻ ഒമർ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ DOP സിനു സിദ്ധാർത്ഥ്, മ്യൂസിക്ക് ഡയറക്ടർ ഷാൻ റഹ് മാൻ തുടങ്ങിയ എല്ലാ ടെക്‌നീഷ്യൻസിനും കോ- ആക്ടെർസിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.
പല ഇൻഡസ്ട്രികളിൽ നിന്നും ഒരുപാട് ഓഫേർസ് വരുന്നുണ്ട്. ഓഗസ്റ്റ് വരെ, 'ഒരു അഡാർ ലവ്' - ന്റെ ചിത്രീകരണം പൂർത്തിയാകുന്നത് വരെ മറ്റു സിനിമകളിൽ അഭിനയിക്കാൻ കഴിയില്ല.
ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. കഴിവുള്ള എന്നാൽ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടൻമാർ ഉണ്ട്. അവർക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ.കൂടുതൽ ഓഡിഷനുകൾ ഉണ്ടാവട്ടെ!
ഒരിക്കൽ കൂടി ആത്മാർത്ഥമായ നന്ദി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ