മമ്മൂട്ടിയുടെ പുത്തന്‍പണത്തിന്റെ ട്രെയിലര്‍ കാണാം

By Web DeskFirst Published Apr 8, 2017, 11:59 AM IST
Highlights

മമ്മൂട്ടി നായകനാകുന്ന പുത്തന്‍പണത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രഞ്ജിത്ത് ആണ് പുത്തന്‍ പണം സംവിധാനം ചെയ്യുന്നത്.

കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടാനായി കേന്ദ്ര സര്‍ക്കാര്‍ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് പുത്തന്‍ പണം എന്ന പേരില്‍ ചിത്രം ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. രഞ്ജിത് ഉൾപ്പടെ മൂന്ന് പേരുടെ സംരംഭമായ ത്രി കളേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് രംഗത്തെയും കള്ളനോട്ടുകളുടെയും എല്ലാം കഥ പറഞ്ഞ ഇന്ത്യന്‍ റുപ്പി ഇറങ്ങി അഞ്ചു വര്‍ഷത്തിനുശേഷമാണ് പുത്തന്‍ പണം എന്ന പേരില്‍ രഞ്ജിത്ത് തന്നെ മറ്റൊരു ചിത്രമൊരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുത്തന്‍ പണം ഷൂട്ട് ആരംഭിച്ചത്. കൊച്ചി, കാസര്‍ഗോഡ്, ഗോവ തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരണം. മമ്മൂട്ടിയെക്കൂടാതെ കോട്ടയം നസീര്‍, മാമുക്കോയ, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം വിഷുവിനോട് അനുബന്ധിച്ച് തിയറ്ററുകളില്‍ എത്തും.

click me!