ഫഹദും ഐശ്വര്യ ലക്ഷ്മിയും 'പുതിയൊരു പാതയില്‍' ; പ്രണയാതുരമായി വരത്തനിലെ ആദ്യ ഗാനം

Published : Aug 12, 2018, 09:04 AM ISTUpdated : Sep 10, 2018, 01:02 AM IST
ഫഹദും ഐശ്വര്യ ലക്ഷ്മിയും 'പുതിയൊരു പാതയില്‍' ; പ്രണയാതുരമായി വരത്തനിലെ ആദ്യ ഗാനം

Synopsis

പുതിയൊരു പാതയിലാണ് എന്നു തുടങ്ങുന്ന ഗാനം നസ്രീയ നസീം ആണ് ആലപിച്ചിരിക്കുന്നത്. നേരത്തെ  പാട്ടിന്‍റെ ലിറിക്സ് വീഡിയോ പുറത്തുവിട്ടിരുന്നു

കൊച്ചി: ഇയ്യോബിന്‍റെ പുസ്തകമെന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന വരത്തന്‍ പ്രതീക്ഷയേകുന്ന ചിത്രമാണ്. പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി വരത്തനിലെ ആദ്യ വീഡിയോ ഗാനം പുറത്ത്.

പുതിയൊരു പാതയിലാണ് എന്നു തുടങ്ങുന്ന ഗാനം ഫഹദിന്‍റെ ഭാര്യയും പ്രമുഖ നടിയുമായ നസ്രീയ നസീം ആണ് ആലപിച്ചിരിക്കുന്നത്. നേരത്തെ  പാട്ടിന്‍റെ ലിറിക്സ് വീഡിയോ പുറത്തുവിട്ടിരുന്നു.

സുശീന്‍ ശ്യാം ആണ് സംഗീതമൊരുക്കിയിട്ടുള്ളത്. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍. മായാനദിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ദൃശ്യഭംഗിയും ഫഹദും ഐശ്വര്യയും തമ്മിലെ പ്രണയാതുരതയും ആദ്യ ഗാനത്തെ മനോഹരമാക്കിയിട്ടുണ്ട്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു വിവാഹാലോചന വന്നാലും 'അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ..; പെരുമ്പളം പാലത്തെ കുറിച്ച് മമ്മൂട്ടി
പെരുന്നാൾ വൈബ് ആക്കാൻ ഡർബിയിലെ ആദ്യ ഗാനം “റങ്ക് തെളിന്ദവളല്ലേ.." റിലീസായി