മാധ്യമലോകത്തെ അധികാര മത്സരങ്ങൾ പ്രമേയമാക്കുന്ന പുതിയ ത്രില്ലർ ചിത്രമായ ഉടുമ്പൻചോല വിഷൻ ഒക്ടോബർ 23ന് തിയേറ്ററുകളിലെത്തും. സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ വന്‍ താരനിര അണിനിരക്കുന്നു.
മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ചിത്രം ‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23ന് തിയേറ്ററുകളിലെത്തുന്നു. മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും അധികാരവും മത്സരങ്ങളും പ്രമേയമാക്കുന്ന ചിത്രം റിലീസിന് മുന്നോടിയായി ശ്രദ്ധ നേടുകയാണ്. മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമൻ, സിദ്ദിഖ്, ദിലീഷ് പോത്തൻ, സുദേവ് നായർ, അശോകൻ, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങി ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അൻവർ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അലൻ റോഡ്‌നിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ ആൻഡ് ആർ മീഡിയ ലാബ്സിന്റെയും യു.ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം – വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് – വിവേക് ഹർഷൻ സംഗീതം – ഗോപി സുന്ദർ, തിരക്കഥ – അലൻ റോഡ്‌നി, ക്രിയേറ്റീവ് ഡയറക്ടർ, വി.എഫ്.എക്സ്. സൂപ്പർവൈസർ – അഷർ അമീർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷിഹാബ് പരപ്പറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം ഡിസൈൻ – സമീറ സനീഷ്, ആലിയ അഷർ, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റണ്ട് – കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കൊറിയോഗ്രഫി – ഷോബി പോൾരാജ്, ഗാനരചന – വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – വിക്കി, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർമാർ – സിറാസ് എം.പി., സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കണ്ണൻ ടി.ജി, അസോസിയേറ്റ് ഡയറക്ടർമാർ – അജ്മൽ ഹംസ, അർജുൻ ഗണേഷ്, പബ്ലിസിറ്റി ഡിസൈൻ – സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി.ആർ.ഒ. – പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.



