
മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പം തിളങ്ങിയ നടിയാണ് റായ് ലക്ഷ്മി. എന്നാല്‍ അന്യഭാഷകളില്‍ കൈനിറയെ ചിത്രങ്ങളുമായി താരം മുന്നേറുകയാണ്. അതും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിലുള്ള അഭിനയ പ്രകടനവുമാണ് കാഴ്ചവെക്കുന്നത്. ആരാധകര്‍ക്ക് ഹരം പകര്‍ന്നുകൊണ്ട് അതീവ ഗ്ലാമറസായാണ് ജൂലി 2 വില്‍ റായ് ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. താരത്തിന്‍റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്.
എന്നാല്‍ ജൂലി 2 വില്‍ തനിക്ക് ആലോചിക്കാവുന്നതിനപ്പുറത്തേക്കുള്ള ഒരു രംഗം ചെയ്യേണ്ടി വന്നുവെന്ന് റായ് ലക്ഷ്മി പറയുന്നു. പ്രേക്ഷകന് സ്വഭാവികത തോന്നുന്ന അനുഭവപ്പെടുന്ന തരത്തിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. ഒട്ടും താല്‍പര്യമില്ലാത്ത അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ടി വന്ന രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നുവെന്നും താരം പറയുന്നു.
വളരെ മനോഹരമായി ചിത്രീകരിച്ച രംഗമാണത്. പക്ഷേ തനിക്ക് ഒട്ടും തൃപ്തികരമല്ലാത്ത സാഹചര്യത്തിലായിരുന്നു അത്. ആ രംഗത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അറപ്പാണെന്ന്ി റായ് ലക്ഷ്മി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദീപക് ശിവദാസനി സംവിധാനം ചെയ്ത ജൂലിയുടെ രണ്ടാം ഭാഗമാണിത്. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. രവി കിഷന്‍, ആദിത്യ ശ്രീവാസ്തവ, രതി അഗ്നിഹോത്രി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാണ്. ഇതിടെ ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവംബര്‍ 24 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ