ബാഹുബലി മൂന്നാംഭാഗം; ചര്‍ച്ചക്ക് വിളിച്ച രാജമൗലിയോട് പ്രഭാസ് പറഞ്ഞത്

By Web DeskFirst Published Jun 22, 2017, 11:05 AM IST
Highlights

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ് എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലി രണ്ടാംഭാഗം. പ്രേക്ഷകര്‍ ഒരു മൂന്നാം ഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ബാഹുബലി ആയിരിക്കും. 
ബാഹുബലിക്ക് വേണ്ടി തന്‍റെ അഞ്ച് വര്‍ഷമാണ് നടന്‍ പ്രഭാസ് നീക്കിവച്ചത്. ഇപ്പോള്‍ തന്‍റെ സഹോ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം.

ബാഹുബലി മൂന്നാം ഭാഗത്തിനായി പ്രഭാസ് കാത്തിരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതുകൊണ്ട് തന്നെ ഏറെ പ്രസക്തയുണ്ട്. രാജമൗലി അങ്ങനെയൊരു പ്രോജക്ടുമായി വന്നാല്‍ എന്താകും പ്രഭാസിന്റെ മറുപടി എന്നറിയാന്‍ പ്രേക്ഷകര്‍ക്കും കൗതുകമുണ്ടാകും. അത്തരമൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

ഒരു ടിവി പരിപാടിക്കിടെയാണ് രാജമൗലി പ്രഭാസിനെ ഫോണില്‍ വിളിച്ച് പറ്റിക്കുന്ന വീഡിയോ ആണിത്. റാണ ദഗുപതിയായിരുന്നു പരിപാടിയുടെ അവതാരകന്‍. നിര്‍മാതാവ് ശോഭു യര്‍ലഗഡയും കൂടെ ഉണ്ടായിരുന്നു.

പറ്റിക്കാന്‍ വേണ്ടി പരിപാടിക്കിടെ  പ്രഭാസിനെ ഫോണില്‍ വിളിച്ച രാജമൗലി  ഡാര്‍ലിങ് നീ എവിടെയാണ് എത്രയും പെട്ടന്ന് കാണണം എന്നു പറഞ്ഞു. എന്താ കാര്യം എന്നു ചോദിച്ച പ്രഭാസിനോട് ബാഹുബലി 3ന് വേണ്ടിയാണെന്ന് രാജമൗലി പറഞ്ഞു. പ്രഭാസിന്‍റെ മറുപടി കേട്ട രാജമൗലിയ്ക്കും റാണയ്ക്കും ചിരിയടക്കാനായില്ല.

‘അമ്മാ നീ യമ്മാ'( ഞെട്ടിത്തരിച്ച് പോകുക) എന്നാണ് ബാഹുബലി 3 എന്നു കേട്ടയുടന്‍ പ്രഭാസ് പറഞ്ഞത്. ഫോണിലായതുകൊണ്ട് പ്രഭാസിന്റെ മുഖത്തെ ഭാവം കാണാന്‍ കഴിയില്ലെങ്കിലും രാജമൗലിയും റാണയും ചിരിച്ച് മറിയുന്ന വീഡിയോ കാണാം.

 

click me!