ശ്രീദേവിയെ കുറിച്ച് രാജമൗലിയുടെ ട്വീറ്റ്; പൊങ്കാലയുമായി ആരാധകര്‍

Web Desk |  
Published : Mar 01, 2018, 12:04 PM ISTUpdated : Jun 08, 2018, 05:50 PM IST
ശ്രീദേവിയെ കുറിച്ച് രാജമൗലിയുടെ ട്വീറ്റ്; പൊങ്കാലയുമായി ആരാധകര്‍

Synopsis

ശ്രീദേവിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റാണ് രാജമൗലിക്ക് വിനയായത്

നടി ശ്രീദേവിയുടെ മരണത്തില്‍ നിന്ന് സിനിമാ ലോകം ഇനിയും മുക്തരായിട്ടില്ല. ശ്രീദേവിയെ അവസാനമായി കാണാന്‍ സിനിമാ ലോകത്ത് നിന്നും മറ്റുമായി ആയിരങ്ങളാണ് കണ്ണീരോടെ എത്തിയത്. ശ്രീദേവിക്ക് അനുശോചനം അറിയിച്ച് നിരവധി പ്രമുഖര്‍ എത്തിയിരുന്നു. താരത്തിന് അനുശോചനം അറിയിച്ച് ബാഹുബലി സംവിധായകന്‍ രാജമൗലിയും എത്തിയിരുന്നു. എന്നാല്‍ അനുശോചനവുമായി രംഗത്ത് എത്തിയ രാജമൗലിക്ക് ശ്രീദേവി ആരാധകരുടെ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ട്വിറ്ററിലൂടെയാണ് രാജമൗലിയെ കടന്നാക്രമിച്ച് ശ്രീദേവി ആരാധകര്‍ രംഗത്ത് എത്തിയത്.

ഇന്ത്യയുടെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍, 50 വര്‍ഷം 54 വയസ്സിലുള്ള അപ്രതീക്ഷിതമായ മരണം. ശ്രീദേവിയുടെ വിയോഗം ഞെട്ടലുണ്ടാക്കി. ദു:ഖം രേഖപ്പെടുത്തുവെന്നാണ് രാജമൗലി ട്വിറ്ററില്‍ കുറിച്ചത്. 

 എന്നാല്‍ ജീവിച്ചിരുന്നപ്പോള്‍ ശ്രീദേവിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ട് മരിച്ചതിന് ശേഷം ദു:ഖം രേഖപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ആരാധകര്‍ മറുപടി നല്‍കുന്നു. താങ്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു. 

ബാഹുബലിയിലെ കരുത്തുറ്റ കഥാപാത്രമായ രാജമാത ശിവകാമിയെ അവതരിപ്പിക്കാന്‍ രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാല്‍ വലിയ പ്രതിഫലവും സൗകര്യങ്ങളും ചോദിച്ചതോടെ ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ശ്രീദേവി പിന്‍മാറുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തിനിടെ രാജമൗലി പറഞ്ഞിരുന്നു.

 ഇതേ കഥാപാത്രമാണ് പിന്നീട് രമ്യ കൃഷ്ണന്‍ ചെയ്തത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം രാജമൗലിക്ക് മറുപടിയുമായി ശ്രീദേവി രംഗത്ത് എത്തിയിരുന്നു. ശ്രീദേവി അവസാനമായി വേഷമിട്ട 'മോം' ചിത്രത്തിന്റെ പ്രോമോഷന്‍ പരിപാടിക്കിടെയാണ് രാജമൗലിക്ക് ശ്രീദേവി മറുപടി നല്‍കിയത്.  

Shocked to hear the sad news. The first Lady Superstar of the Country. 50 of those 54 years as an actress par excellence. What a journey..and such an unexpected end. May your soul rest in peace.
Sridevi garu 🙏🙏🙏

താന്‍ സിനിമയില്‍ എത്തിയിട്ട് 50 വര്‍ഷം പിന്നിടുകയാണ്. വിവിധ ഭാഷകളിലായി 300 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയധികം പ്രതിഫലവും ഡിമാന്റുകളും ഉയര്‍ത്തിയാണ് സിനിമയില്‍ വിജയിച്ചതെന്ന് കരുതുന്നുണ്ടോയെന്ന് ശ്രീദേവി ചോദിച്ചു. ബാഹുബലി ചിത്രത്തെ കുറിച്ച് രാജമൗലി തന്നോട് സംസാരിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ നിര്‍മാതാവ് മാത്രമാണ് സംസാരിച്ചതെന്നും ശ്രീദേവി പറഞ്ഞിരുന്നു. 

ചിലപ്പോള്‍ നിര്‍മാതാവ് തെറ്റിദ്ധരിപ്പിച്ചതാവാമെന്നും താരം പറഞ്ഞു. തന്റെ ഭര്‍ത്താവ് നിര്‍മാതാവ് ആണെന്നും അതുകൊണ്ട് തന്നെ നിര്‍മാതാവ് അനുഭവിക്കുന്ന ബുദ്ധിമുട്ട് തനിക്ക് അറിയാം. അവര്‍ പറഞ്ഞതൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീദേവി അന്ന് പറഞ്ഞിരുന്നു. പക്ഷേ തന്നെ കുറിച്ച് രാജമൗലി പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിയെന്നു താരം പറഞ്ഞിരുന്നു.

ശ്രീദേവിയെ കുറിച്ച് രാജമൗലി മുന്‍പ് നടത്തിയ പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ രാജമൗലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് എത്തുകയായിരുന്നു.
  

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി