അജിത്ത്- രജനി ഫാന്‍സ് തമ്മില്‍ തല്ലി; സംഘര്‍ഷത്തില്‍ രണ്ടാള്‍ക്ക് കുത്തേറ്റു

Published : Jan 10, 2019, 10:54 AM IST
അജിത്ത്- രജനി ഫാന്‍സ് തമ്മില്‍ തല്ലി; സംഘര്‍ഷത്തില്‍ രണ്ടാള്‍ക്ക് കുത്തേറ്റു

Synopsis

അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരുന്നു. ഇരു ചിത്രങ്ങളുടെയും പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ രജനികാന്ത് - അജിത്ത് ആരാധകർ തമ്മിൽ സംഘർഷം.  സംഘര്‍ഷത്തിനിടെ രണ്ടാളുകൾക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.  അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരുന്നു. 

ഇരു ചിത്രങ്ങളുടെയും പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അജിത്ത് ചിത്രമായ വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. 

PREV
click me!

Recommended Stories

'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്
'ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ..'; പ്രതികരണവുമായി റാണ ദഗുബാട്ടി