26 വര്‍ഷത്തിന് ശേഷം രജനീകാന്തും മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

siniya CV |  
Published : Nov 26, 2017, 10:48 AM ISTUpdated : Oct 05, 2018, 03:14 AM IST
26 വര്‍ഷത്തിന് ശേഷം രജനീകാന്തും മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

Synopsis

മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിനായി 26 വര്‍ഷം മുമ്പാണ് മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ചത്. ഇരുവരും ഒന്നിച്ച ഈ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരു മറാത്തി ചിത്രത്തിന് വേണ്ടിയാണ് സ്‌റ്റൈല്‍ മന്നനും മലയാളത്തിന്‍റെ മെഗാസ്റ്റാറും ഒന്നിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയത്.

പസായദന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും രജനീകാന്തും ഒന്നിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ട്. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലകൃഷ്ണ സുര്‍വെയാണ് ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം രജനീകാന്തിന്‍റെ അടുത്ത ചിത്രമായ കാലയില്‍ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി ഒരു അധോലോക നേതാവായാണ് അഭിനയിക്കുക.

നിലവില്‍ ശങ്കറിന്റെ 2.0 എന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുക. ഇത് ഏഷ്യയിലെ തന്ന ബിഗ്ബജറ്റ്  ചിത്രമായി മാറിയേക്കും. അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി; 'വ്യക്തിപരമായി ഇടപെട്ടാണ് ചില സിനിമകൾക്ക് അനുമതി വാങ്ങിയെടുത്തത്'