എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസര്‍

Published : Jan 19, 2019, 05:48 PM IST
എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസര്‍

Synopsis

എ ആര്‍ മുരുഗദോസും രജനികാന്തും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ഏതു തരം സിനിമയാകും ഇരുവരും ഒന്നിക്കുമ്പോള്‍ ഒരുങ്ങുക എന്നതില്‍ തുടങ്ങുന്നു ആകാംക്ഷകള്‍. ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ ആകുമെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് നിഷേധിച്ച് എ ആര്‍ മുരുഗദോസ് തന്നെ രംഗത്ത് എത്തിയിരുന്നു. അതേസമയം രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.

രജനികാന്ത് പൊലീസ് ഓഫീസര്‍ വേഷത്തിലായിരിക്കും എ ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തിയ ചിത്രങ്ങള്‍ വൻ ഹിറ്റുമായിരുന്നു. എന്തായാലും പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷമാണ് എ ആര്‍ മുരുഗദോസ് രജനികാന്തുമായി ഒന്നിക്കാൻ ഒരുങ്ങുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിരവധിയാളുകളെ നിശബ്ദമായി പ്രചോദിപ്പിച്ച വ്യക്തി'; പുതുവത്സരദിനത്തിൽ അണ്ണാമലൈയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ, വാനോളം പ്രശംസ
ന്യൂ ഇയറിന് 15 ലക്ഷം മാത്രം, ക്രിസ്‍മസ് റിലീസുകള്‍ക്ക് മുന്നില്‍ അടിപതറി ഭ ഭ ബ