സണ്ണി സോറി, രാഖി സണ്ണിയോട് മാപ്പ് പറഞ്ഞു

Web Desk |  
Published : Jun 05, 2018, 04:00 PM ISTUpdated : Jun 29, 2018, 04:22 PM IST
സണ്ണി സോറി, രാഖി സണ്ണിയോട് മാപ്പ് പറഞ്ഞു

Synopsis

ബോളിവുഡ് നടി രാഖി സാവന്ത് സണ്ണി ലിയോണിനോട് മാപ്പ് പറഞ്ഞു

ഒടുവിൽ ബോളിവുഡ് നടി രാഖി സാവന്ത് സണ്ണി ലിയോണിനോട് മാപ്പ് പറഞ്ഞു. മുമ്പ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കാണ് രാഖി സണ്ണിയോട് മാപ്പ് പറഞ്ഞത്. സണ്ണിയെ കുറിച്ചും അവരുടെ കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തെ കുറിച്ചും പിന്നീട് ജീവിതം പിടിച്ചെടുക്കനായി നടത്തിയ പോരാട്ടങ്ങളെ കുറിച്ചും തനിയ്ക്ക് ഒന്നും അറിയില്ലായിരുന്നു. 

ഇതൊന്നും അറിയാതെയാണ് താന്‍ സണ്ണിയെ വിലയിരുത്തിയതെന്നും രാഖി പറഞ്ഞു. രാജീവ് ഖണ്‌ഡേല്‍വാളിന്റെ ചാറ്റ് ഷോയില്ലാണ് രാഖി ഇക്കാര്യം വെളിപ്പെടുത്തിയത്. രാഖി ഷോയിലൂടെ പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.മൂന്ന് വര്‍ഷം മുന്‍പാണ് സണ്ണി ലിയോണിനെ കടന്നാക്രമിച്ച്‌ രാഖി രംഗത്തെത്തിയത്. വിവാദ പരാമര്‍ശത്തിലൂടേയോ വസ്ത്രധാരണത്തിലൂടേയും അടിക്കടി രാഖി മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. വിവാദ പുത്രിയായതു കൊണ്ട് തന്നെ താരത്തിന് ശത്രുക്കളുടെ കാര്യത്തിലും യാതൊരു കുറവുമില്ല. തനിയ്ക്ക് പറയാനുള്ളത് പൊതു വേദികളിലാകും രാഖി തുറന്നടിക്കുക.

ഗ്ലാമര്‍ ലോകത്ത് റാണിമാരാണ് സണ്ണി ലിയോണും രാഖി സാവന്തും. ഇവര്‍ തമ്മിലുളള സ്വരചേര്‍ച്ച പരസ്യമായ രഹസ്യമാണ്. സണ്ണിയുടെ ഇന്ത്യന്‍ സിനിമ ലോകത്തിലേയ്ക്കുള്ള കടന്നു വരവ് ഏ‌റ്റവും പാരയായത് രാഖി സാവന്തിനായിരുന്നു. അത് അവര്‍ പല അവസരത്തിലും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പുള്ള സംഭവം വീണ്ടും കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുകയാണ് രാഖി.

 സണ്ണിയുടെ വസ്ത്രധാരണവും ഗാനരംഗങ്ങളുമെല്ലാം ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു രാഖി അന്ന് പറഞ്ഞിരുന്നത്.ഇത് ഇന്ത്യയിലെ പുരുഷന്‍മാരെ മാത്രമല്ല സ്ത്രീകളേയും വഴിതെറ്റിയ്ക്കുമെന്നായിരുന്നു താരത്തിന്റെ അന്നത്തെ ഭാഷ്യം. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഇനിയും തുടര്‍ന്ന് അഭിനയിക്കണമെങ്കില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും രാഖി അന്ന് ആവശ്യപ്പെട്ടിരുന്നു.


 ‌
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന്‌ വിട'; വൈകാരിക കുറിപ്പുമായി പ്രിയദർശൻ
അച്ഛൻ മരിച്ച ചടങ്ങിൽ വരാൻ വിസമ്മതിച്ചവരുടെ ഡ്രാമ; വൈകാരിക കുറിപ്പുമായി ശ്രീകല