
ചെന്നൈ: ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന് വിളിപ്പേരുള്ള നടിയാണ് രമ്യാ നമ്പീശന്‍. ചാപ്പാ കുരിശില്‍ ഫഹദ് ഫാസിലുമായുള്ള ലിപ് ലോക്ക് ചുംബനം കൊണ്ട് മലയാളിയുടെ സദാചാരബോധത്തെ ഞെട്ടിച്ച നടി. രമ്യക്കിപ്പോള്‍ തമിഴില്‍ കൈ നിറയെ സിനിമകളാണ്. തമിഴിലും അഥ്യാവിശ്യം ഗ്ലാമറസാണ് താരം. എന്നാല്‍ ഒരു സിനിമയില്‍ രമ്യയുമായി ചുംബന സീനില്‍ അഭിനയിക്കാന്‍ ഒരു നടന്‍ വിസ്സമതിച്ചു.
തമിഴ് താരം സിബിരാജ് ആണ് രമ്യയെ ചുംബിക്കാനാവില്ലെന്ന് തീര്‍ത്ത് പറഞ്ഞത്. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തില്‍ രമ്യയും സിബിരാജും ചേര്‍ന്നൊരു ലിപ് ലോക്ക് സീനുണ്ടായിരുന്നു. ഈ സീനിന് രമ്യയ്ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, സിബിരാജ് അതിന് വഴങ്ങിയില്ല. രമ്യയ്‌ക്കൊപ്പം അത്തരമൊരു സീനില്‍ അഭിനയിക്കാന്‍ ഒരുക്കമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു സിബിരാജ്.
സംവിധായകന്‍ പ്രദീപ് തന്നെയാണ് ഒരു ചടങ്ങില്‍ വച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. രമ്യയ്ക്കൊപ്പമുള്ള ലിപ് ലോക്ക് സീനിന് വിസമ്മതിക്കാന്‍ സിബിരാജ് പറഞ്ഞ കാരണമാണ് രസകരം. മകന്‍ ഈ സിനിമ തിയേറ്ററില്‍ പോയി കാണുമ്പോള്‍ അത്ര സുഖകരമായ അനുഭവമായിരിക്കില്ല എന്നാണ് സീനില്‍ നിന്ന് പിന്മാറാനായി സിബിരാജ് പറഞ്ഞ ന്യായം. സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ആ സീനിനുവേണ്ടി സിബിരാജിന്റെ മനസ്സ് മാറ്റാന്‍ സംവിധായകന്‍ ഏറെ പണിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ ആ സീന്‍ ഉപേക്ഷിക്കേണ്ടിവന്നു സംവിധായകന്.
തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് ക്രൈം ത്രില്ലറായ സത്യ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതാണ് കഥ. ഒരു ക്രൈമിനെ സാധാരണക്കാരനായ ഒരാളുടെ കണ്ണില്‍ക്കൂടി നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ജൂണില്‍ തിയേറ്ററില്‍ എത്തും
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ